മെഹബൂബ് ചെറിയവളപ്പിനെ ധർമടം െക.എം.സി.സി അനുമോദിച്ചു
text_fieldsമീഡിയവൺ ബ്രേവ് ഹാർട്ട് അവാർഡ് നേടിയ റിയാദ് കെ.എം.സി.സി ധർമടം മണ്ഡലം
പ്രസിഡൻറ് മെഹബൂബ് ചെറിയവളപ്പിനെ കമ്മിറ്റി അനുമോദിച്ചപ്പോൾ
റിയാദ്: സൗദിയിൽ കോവിഡ് കാല സേവന പ്രവർത്തനങ്ങൾക്ക് മീഡിയവൺ ബ്രേവ് ഹാർട്ട് അവാർഡ് നേടിയ റിയാദ് കെ.എം.സി.സി ധർമടം മണ്ഡലം പ്രസിഡൻറ് മെഹബൂബ് ചെറിയവളപ്പിനെ കമ്മിറ്റി അനുമോദിച്ചു. കബീർ അഞ്ചരക്കണ്ടി അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ല പ്രസിഡൻറ് മജീദ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി അൻവർ വാരം മുഖ്യഭാഷണം നടത്തി.
കോവിഡ് കാലത്ത് ഭക്ഷണത്തിനും മറ്റും ബുദ്ധിമുട്ടുമ്പോൾ അവർക്ക് ഭക്ഷണ സാധനങ്ങൾ എത്തിച്ചും രോഗബാധിതർക്ക് ആംബുലൻസ് വിളിച്ചും സ്വന്തം വാഹനത്തിൽ പല രോഗികളെയും ആശുപത്രിയിലെത്തിച്ചും മെഹ്ബൂബ് മുന്നിൽ ഉണ്ടായിരുന്നു. മണ്ഡലം ഭരവഹികളായ അഷ്റഫ് കല്ലായി, ബഷീർ പിണറായി, ഹാഷിം മൗവഞ്ചേരി, ഹമീദ് ചെറിയവളപ്പ് എന്നിവർ സംസാരിച്ചു. നജീബ് ഓടക്കാട്, റഫീഖ് കല്ലായി, ഇബ്രാഹിം പിണറായി എന്നിവർ നേതൃത്വം നൽകി. നൗഷാദ് അഞ്ചരക്കണ്ടി സ്വാഗതവും സിറാജ് കൊയ്യോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

