Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightധന്വന്ത് നന്ദന്...

ധന്വന്ത് നന്ദന് 'പയ്യന്നൂര്‍ സൗഹൃദവേദി ' പുരസ്‌കാരം

text_fields
bookmark_border
ധന്വന്ത് നന്ദന് പയ്യന്നൂര്‍ സൗഹൃദവേദി  പുരസ്‌കാരം
cancel
camera_alt

ധന്വന്ത് നന്ദൻ 

അബൂദബി: പയ്യന്നൂര്‍ സൗഹൃദവേദി അബൂദബി ഘടകം ഏര്‍പ്പെടുത്തിയ നാലാമത് പയ്യന്നൂര്‍ സൗഹൃദവേദി അച്ചീവ്‌മെന്‍റ് പുരസ്‌കാരം ധന്വന്ത് നന്ദന് ലഭിച്ചു. അബൂദബി ജെംസ് യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് 2022ല്‍ പത്താംതരം പരീക്ഷ എഴുതിയ ധന്വന്ത്, കരിവെള്ളൂര്‍ സ്വദേശികളായ നന്ദകുമാറിന്‍റെയും രോഷ്‌നിയുടെയും മകനാണ്. പയ്യന്നൂര്‍ സൗഹൃദവേദി അബൂദബി ഘടകത്തിലെ അംഗങ്ങളുടെ മക്കളില്‍ നിന്ന് പത്താം തരത്തില്‍ ഏറ്റവും മികച്ച വിജയം നേടുന്ന കുട്ടിക്കാണ് അവാര്‍ഡ് നല്‍കിവരുന്നത്. 5000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ അബൂദബി ഘടകത്തിലെ കുട്ടികളെയും കമ്മിറ്റി അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dhanwant NandanPayyannur Souhruda vedi award
News Summary - Dhanwant Nandan won the 'Payyannur Souhruda vedi' award
Next Story