ധന്വന്തരിയുടെ ആദ്യ അന്താരാഷ്ട്ര കേന്ദ്രം ദുബൈയിൽ തുടങ്ങി
text_fieldsധന്വന്തരി വൈദ്യശാല പ്രതിനിധികൾ ദുബൈയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുന്നു
ദുബൈ: കേരളത്തിലെ പ്രമുഖ ആയുർവേദ പരിചരണ കേന്ദ്രമായ ധന്വന്തരി വൈദ്യശാല അന്താരാഷ്ട്ര കേന്ദ്രത്തിന് ദുബൈയിൽ തുടക്കം കുറിച്ചു. ബർദുബൈയിലെ അൽ ഐൻ സെന്‍ററിന്‍റെ രണ്ടാം നിലയിൽ പ്രവർത്തനം ആരംഭിച്ച കേന്ദ്രം, ധന്വന്തരിയുടെ ആഗോള വളർച്ചയുടെ ആദ്യ ചുവടുവെപ്പാണെന്ന് മാനേജിങ് ഡയറക്ടർ ഡോ. സതീഷ് കുമാർ നമ്പൂതിരി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ബഹ്റൈൻ, ഖത്തർ, ഒമാൻ, ഫിലിപ്പീൻസ്, ജർമനി, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പുതിയ കേന്ദ്രങ്ങൾ ആരംഭിക്കാൻ തയാറെടുക്കുകയാണ്. 2026ഓടെ ഈ കേന്ദ്രങ്ങൾ പ്രവർത്തനസജ്ജമാകും. മരുന്നുകളില്ലാതെ ആരോഗ്യത്തോടെ ജീവിക്കാനും അർബുദം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്ന ഒരു ‘ജീവിതചര്യ’ ധന്വന്തരി വികസിപ്പിച്ചിട്ടുണ്ട്.
കൂടാതെ പ്രമേഹത്തെയും അതിന്‍റെ സങ്കീർണതകളെയും തടയാനും ഫലപ്രദമായി നിയന്ത്രിക്കാനുമുള്ള ആധികാരിക ചികിത്സാരീതികൾ ഇനിമുതൽ യു.എ.ഇയിലും ലഭ്യമാകുമെന്ന് ഡോ. സതീഷ് കുമാർ കൂട്ടിച്ചേർത്തു. ധന്വന്തരിയുടെ പാരമ്പര്യം ഗൾഫ് മുഴുവൻ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ധന്വന്തരി യു.എ.ഇ മാനേജിങ് ഡയറക്ടർ മുരളീധരൻ എകരൂൽ പറഞ്ഞു. ഇതിനായി ഫ്രാഞ്ചൈസികൾ, നേരിട്ടുള്ള മെഡിക്കൽ സെന്‍ററുകൾ, റഫറൽ യൂണിറ്റുകളായി കിയോസ്ക് മോഡലുകൾ എന്നിവയും അവതരിപ്പിക്കും.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ യു.എ.ഇയിൽ 10 ഔട്ട്ലെറ്റുകൾ കൂടി തുറക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ ഡയറക്ടറും ചീഫ് ഫിസിഷ്യനുമായ ഡോ. സത്യ കെ. പിള്ള, ഡോ. സത്യ, എ.ജി.എം എൻ. ബിന്ദു, മാനേജറും ഫിസിഷ്യനുമായ ഡോ. ജൈസം അബ്ദുള്ള എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

