മാനേജ്മെൻറ് പരിശീലനം പൂർത്തിയാക്കിയ നഴ്സുമാർക്ക് ഡി.എച്ച്.എയുടെ ആദരം
text_fieldsദുബൈ: ദുബൈ ആരോഗ്യ അതോറിറ്റി (ഡി.എച്ച്.എ)ക്കു കീഴിൽ ജോലി ചെയ്യുന്ന നൂറിലേറെ നഴ്സുമാർ കൂടി മാനേജ്മെൻറ്^നേതൃ പരിശീലനം പൂർത്തിയാക്കി. ഒരു സ്ഥാപനത്തിെൻറ മേൽനോട്ടവും നേതൃത്വവും ഒറ്റ വ്യക്തിയിൽ ഒതുക്കാതെ നേതൃഗുണമുള്ള ഒരുപാടു പേരെ വാർത്തെടുക്കണമെന്ന യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ദർശനമാണ് പദ്ധതിക്ക് വഴിയൊരുക്കിയതെന്ന് സി.ഇ.ഒ ഡോ. അഹ്മദ് ബിൻ കൽബാൻ പറഞ്ഞു.
നഴ്സുമാർക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകാനും നേതൃത്വ മികവുകൾ പകർന്നു നൽകാനുമുള്ള ഇൗ പദ്ധതിയിൽ ഇതിനകം നാനൂറിലേെറ പേർ വിജയകരമായി പരിശീലനം പൂർത്തിയാക്കി. അവസാന ബാച്ചിന് സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ദുബൈ ഹോസ്പിറ്റൽ ഡയറക്ടർ ഫരീദ അൽ ഖാജ, ഫുആദ് ഷിഹാബ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
