കോണിപ്പടികള്‍ ദുരുപയോഗം ചെയ്താല്‍ 10,000 ദിര്‍ഹം പിഴ
text_fieldsഅബൂദബി: കെട്ടിടങ്ങളിലെ കോണിപ്പടികള്‍ ദുരുപയോഗം ചെയ്താല്‍ 10,000 ദിര്‍ഹം പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അബൂദബി സിവില്‍ ഡിഫന്‍സ്. നിലവിലുള്ളതും ഭാവിയില്‍ നിര്‍മിക്കുന്നതുമായ കെട്ടിടങ്ങള്‍ക്കും മറ്റു കേന്ദ്രങ്ങള്‍ക്കും നിയമം ബാധകമാണ്.
തീപിടിത്തമോ മറ്റെന്തെങ്കിലും അടിയന്തര സാഹചര്യമോ ഉണ്ടായാല്‍ രക്ഷപ്പെടുന്നതിനും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുമായി രൂപകൽപന ചെയ്തിരിക്കുന്ന കോണിപ്പടികള്‍ ഈ ലക്ഷ്യത്തിന് ലഭ്യമാണെന്ന് ഉറപ്പാക്കണമെന്ന നിയമ പ്രകാരമാണ് നിയമലംഘകര്‍ക്കെതിരെ പിഴ ചുമത്തുക.
കോണിപ്പടികളുടെ ഏതു ദുരുപയോഗവും പൊതുജനങ്ങളുടെ സുരക്ഷയാണ് അപകടത്തിലാക്കുകയെന്നും അത്തരം നിയമലംഘനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അബൂദബി സിവില്‍ ഡിഫന്‍സ് താക്കീത് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

