വളര്‍ത്തു മൃഗങ്ങളെ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
text_fieldsഅബൂദബി: യു.എ.ഇയില്‍ തെരുവ് പൂച്ചകളുടെ എണ്ണം നിയന്ത്രിക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമായി അധികൃതര്‍ മാനുഷിക പരിഗണന മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ ശക്തമാക്കുന്നു. പുതിയ മൃഗസംരക്ഷണ സേവനത്തിന് കീഴില്‍ വളര്‍ത്തു മൃഗങ്ങളുെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായി ചെയ്തില്ലെങ്കില്‍ പിഴ ശിക്ഷ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു.
നിലവില്‍ രജിസ്‌ട്രേഷന്‍ സൗജന്യമാണെന്നും ലൈസന്‍സുള്ള ഏത് വെറ്ററിനറി ക്ലിനിക്കുകള്‍ വഴിയും 'താം' പ്ലാറ്റ്ഫോം മുഖേനയും ഇത് പൂര്‍ത്തിയാക്കാമെന്നും അധികൃതര്‍ അറിയിച്ചു. നിശ്ചിത സമയപരിധിക്കുള്ളില്‍ മൈക്രോചിപ്പ് ഘടിപ്പിച്ച വളര്‍ത്തുമൃഗങ്ങളെ രജിസ്റ്റര്‍ ചെയ്യാത്ത ഉടമകള്‍ക്ക് 1,000 ദിര്‍ഹം പിഴ ചുമത്തും. നിലവിലുള്ള രജിസ്‌ട്രേഷന്‍ പുതുക്കാത്തവര്‍ക്ക് 500 ദിര്‍ഹം പിഴയും ഈടാക്കും.
നഗരസഭ ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ അബൂദബിയില്‍ 'ടി.എന്‍.വി.ആര്‍' പദ്ധതിയും ഊര്‍ജിതമായി നടപ്പിലാക്കുന്നുണ്ട്. തെരുവ് പൂച്ചകളെ പിടികൂടി വന്ധ്യംകരിക്കുകയും വാക്‌സിനേഷന്‍, മൈക്രോചിപ്പ്, കൃമിനാശിനി പ്രയോഗം എന്നിവക്ക് ശേഷം തിരികെ വിടുന്നതുമാണ് പദ്ധതി.
ഇതിലൂടെ പരിചരണം ലഭിച്ച പൂച്ചകളുടെ ഇടത് ചെവിയില്‍ ചെറിയൊരു അടയാളം (ചെവി മുറിക്കല്‍) നല്‍കുന്നുണ്ട്. ഇത് പൂച്ചകള്‍ക്ക് വേദനാജനകമല്ലെന്നും പരിചരണം ലഭിച്ചവയാണെന്ന് തിരിച്ചറിയാനുള്ള അടയാളം മാത്രമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തരം പരിചരണം ആവശ്യമുള്ള പൂച്ചകളെ കണ്ടെത്തുന്നവര്‍ക്ക് അബൂദബി ഗവണ്‍മെന്റ് കോണ്‍ടാക്ട് സെന്ററിന്റെ 800-555 എന്ന നമ്പറില്‍ വിവരമറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

