Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡി.എഫ്​.ഡി.എഫും ബുയിമെർക് കോർപറേഷനും കൈകോർക്കുന്നു

text_fields
bookmark_border
ഇന്ത്യ-യു.എ.ഇ സഹകരണം കൂടുതൽ ശക്തമാകും
ഡി.എഫ്​.ഡി.എഫും ബുയിമെർക് കോർപറേഷനും കൈകോർക്കുന്നു
cancel
camera_alt

ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ ഡി.എഫ്​.ഡി.എഫ്, ബുയിമെർക് കോർപറേഷൻ ലിമിറ്റഡ്​ അധികൃതർ കരാറിൽ ഒപ്പുവെച്ചപ്പോൾ

ദുബൈ: ദുബൈയിലെ സംരംഭക നിക്ഷേപ മേഖലയെ ശാക്തീകരിക്കുന്നതിനും യു.എ.ഇ-ഇന്ത്യ നവീകരണ സംരംഭങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി ദുബൈ ഫ്യൂച്ചർ ഡിസ്ട്രിക്റ്റ് ഫണ്ടും (ഡി.എഫ്​.ഡി.എഫ്​) ബുയിമെർക് കോർപറേഷൻ ലിമിറ്റഡും തന്ത്രപരമായ സഹകരണത്തിന് ധാരണയായി. തിങ്കളാഴ്ച ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിലാണ് ഇരു സ്ഥാപനങ്ങളും കരാർ ഒപ്പുവെച്ചത്. ഇന്ത്യ-യു.എ.ഇ ബന്ധത്തിൽ പുതിയൊരധ്യായത്തിന് ഇത് വഴിതുറക്കും.

യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. ഇ. വിഷ്ണു വർധൻ റെഡ്ഡി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്. വിപണി സംബന്ധമായ വിവരങ്ങളും അറിവുകളും പരസ്പരം പങ്കുവെക്കുക, സ്റ്റാർട്ടപ്പ് സംരംഭകർക്കും ഫണ്ട് മാനേജർമാർക്കും ദുബൈയിൽ അടിത്തറയുണ്ടാക്കാൻ പിന്തുണ നൽകുക, സംയുക്ത പരിപാടികളും പ്രതിനിധി സംഘങ്ങളുടെ കൂടിക്കാഴ്ചകളും സംഘടിപ്പിക്കുക എന്നിവയാണ് പങ്കാളിത്തത്തിന്‍റെ പ്രധാന ലക്ഷ്യങ്ങൾ.

ലോകത്തിലെ മുൻനിര നഗരങ്ങളിലൊന്നായി ദുബൈയെ മാറ്റാൻ ലക്ഷ്യമിടുന്ന ‘ദുബൈ ഇക്കണോമിക് അജണ്ട (ഡി33)’ പദ്ധതിക്ക് ഈ സഹകരണം വലിയ കരുത്തേകും. അന്താരാഷ്ട്ര തലത്തിലേക്ക് വളരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ സംരംഭകർക്കും നിക്ഷേപകർക്കും ദുബൈ ഏറ്റവും അനുയോജ്യമായ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഡി.എഫ്​.ഡി.എഫ്​ ചെയർമാനും ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷൻ സി.ഇ.ഒയുമായ ഖൽഫാൻ ബെൽഹൂൽ, ഡി.ഐ.എഫ്‌.സി അതോറിറ്റി സി.ഇ.ഒ ആരിഫ് അമീരി, ഡി.എഫ്​.ഡി.എഫ്​ മാനേജിങ്​ ഡയറക്ടർ നാദർ അൽബസ്താക്കി എന്നിവർ ഈ പങ്കാളിത്തത്തെ പ്രകീർത്തിച്ചു. ആഗോളതലത്തിൽ വളരാൻ ആഗ്രഹിക്കുന്ന ടെക് സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപകർക്കും ദുബൈ വഴി അവസരങ്ങൾ തുറക്കുമെന്ന് അവർ വ്യക്തമാക്കി.

ഇന്ത്യൻ സാങ്കേതിക വിദ്യകൾക്കും മികച്ച സംരംഭങ്ങൾക്കും ആഗോളതലത്തിലേക്ക് വളരാനുള്ള പ്രധാന കവാടമാണ് ദുബൈയെന്ന് ബുയിമെർക് എക്സിക്യൂട്ടീവ് ചെയർമാനും സി.ഇ.ഒയുമായ സിദ്ധാർഥ്​ ബാലചന്ദ്രൻ പറഞ്ഞു. ദുബൈയിലെ ശക്തമായ നിക്ഷേപ അന്തരീക്ഷവും ബുയിമെർക്കിന്‍റെ ഇന്ത്യ-യു.എ.ഇ വിപണികളിലെ നീണ്ട അനുഭവസമ്പത്തും ഒന്നിക്കുന്നതിലൂടെ ഇരുരാജ്യങ്ങൾക്കുമിടയിൽ പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - DFDF and Buimerck Corporation Join Hands
Next Story