ആറ്റുകാൽ പൊങ്കാലയിട്ട് ഭക്തർ
text_fieldsഷാർജയിൽ ആറ്റുകാൽ പൊങ്കാലയിടുന്ന ഡോ. ദേവിസുമ,
സുവീ അരുൺ എന്നിവർ
ദുബൈ: ആറ്റുകാലമ്മക്ക് ഭക്തിപൂർവം ഭക്തർ യു.എ.ഇയിൽ പൊങ്കാല അർപ്പിച്ചു. റമദാൻ വ്രതത്തിനിടയിലും അവധി ദിവസമല്ലാതിരുന്നിട്ടും യു.എ.ഇയിൽ നിരവധി ഭക്തജനങ്ങളാണ് ആറ്റുകാലമ്മക്ക് നാട്ടിലെ അതേസമയത്ത് പൊങ്കാല അടുപ്പിൽ തീ കത്തിച്ച് അമ്മയുടെ ഇഷ്ട വിഭവങ്ങളായ ശർക്കര പായസം, വെള്ളച്ചോറ്, പാൽപ്പായസം, വയണയപ്പം, മണ്ടപ്പുറ്റ് എന്നീ നിവേദ്യങ്ങൾ ഒരുക്കി കൃത്യസമയത്തുതന്നെ നേദിച്ച് പൊങ്കാല മഹോത്സവം കെങ്കേമമാക്കിയത്. എല്ലാ വർഷവും മുടങ്ങാതെ പൊങ്കാല അർപ്പിക്കുന്ന ഡോ. ദേവിസുമ, സുവീ അരുൺ എന്നിവർ ഷാർജയിലെ ഗാഫിയയിലെ വില്ലയിൽ ഇത്തവണയും പൊങ്കാല അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

