Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവികസനം പൂർത്തിയായി;...

വികസനം പൂർത്തിയായി; ദുബൈ ഹെസ്സ സ്​ട്രീറ്റ്​ തുറന്നു

text_fields
bookmark_border
വികസനം പൂർത്തിയായി; ദുബൈ ഹെസ്സ സ്​ട്രീറ്റ്​ തുറന്നു
cancel
camera_alt

ഗതാഗതത്തിനായി തുറന്നു നൽകുന്ന ഹെസ്സ സ്​ട്രീറ്റ്​

ദുബൈ: നഗരത്തിലെ പ്രധാന റോഡ്​ ഇടനാഴികളിൽ വാഹനങ്ങളുടെ തിരക്ക്​ കുറക്കാനും ഗതാഗത നീക്കം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്​ ആരംഭിച്ച ഹെസ്സ സ്​ട്രീറ്റ്​ വികസന പദ്ധതി പൂർത്തിയായതായി ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ശൈഖ്​ സായിദ്​ റോഡിനും അൽഖൈൽ റോഡിനും ഇടയിൽ 4.5 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയിൽ ഹെസ്സ സ്​ട്രീറ്റിന്‍റെ വീതി കൂട്ടലും ജങ്​ഷനുകളുടെ വികസനവുമാണ്​ ഉൾപ്പെടുന്നത്​.

മുഴുവൻ പ്രവൃത്തികളും പൂർത്തിയായതോടെ ഇരു ദിശയിലേക്കുമുള്ള ഗതാഗത നീക്കം സുഗമമാവുകയും ഇടനാഴിയിലൂടെയുള്ള യാത്ര സമയം വലിയ രീതിയിൽ കുറയുകയും ചെയ്യും. ആർ.ടി.എയുടെ വിലയിരുത്തൽ അനുസരിച്ച്​ ഇതുവഴിയുള്ള യാത്ര സമയം 15 മിനിറ്റിൽ നിന്ന്​ നാല്​ മിനിറ്റായി കുറയും. കൂടാതെ റോഡിന്‍റെ ശേഷി ഇരട്ടിയാവുന്നതോടെ ഇരു ദിശയിലേക്കും മണിക്കൂറിൽ 8,000 വാഹനങ്ങൾ എന്നത്​ 16,000 ആയി ഉയരും. ​

ഹെസ്സ സ്​ട്രീറ്റിന്‍റെ ഓരോ ദിശയിലേക്കു​മുള്ള രണ്ട്​ വരി പാതകൾ നാലു വരിയാക്കൽ, ശൈഖ്​ സായിദ്​ റോഡ്​, ഫസ്റ്റ്​ അൽ ഖൈൽ സ്​ട്രീറ്റ്​, അൽ അസായൽ സ്​ട്രീറ്റ്​, അൽ ഖൈൽ റോഡ്​ എന്നിവയുമായുള്ള നാല്​ പ്രധാന ഇന്‍റർസെക്ഷനുകളിലേക്കുള്ള നവീകരണം എന്നിവയാണ്​ പൂർത്തിയാക്കിയത്​​. ശൈഖ്​ സായിദ്​ റോഡ്​ ഇന്‍റർചേഞ്ചിലെ ദുബൈ മെട്രോ റെഡ്​ ലൈനിന്​ മുകളിലായി പുതുതായി രണ്ട്​ വരി റാംപ്​, ഫസ്റ്റ്​ അൽഖൈൽ സ്​ട്രീറ്റ്​, അൽ അസായൽ സ്​ട്രീറ്റ്​ എന്നിവിടങ്ങളിൽ നിലവിലുള്ള പാലങ്ങൾ വീതി കൂട്ടൽ, അൽ ഖൈൽ റോഡിലേക്കും ദേരയിലേക്കുമുള്ള ഗതാഗത നീക്കം മെച്ചപ്പെടുത്തുന്നതിനായി പുതിയ പാലങ്ങളുടെയും റാംപുകളുടെയും നിർമാണം എന്നിവയും പദ്ധതിയിൽ ഉൾപ്പെടും.

ജുമൈറ വില്ലേജ്​ സർക്കിൾ, അർജാൻ, ദുബൈ സയൻസ്​ പാർക്ക്​, അൽ ബർഷ സൗത്ത്​, ജുമൈറ ലേക്സ്​ ടവേഴ്​സ്​, ജുമൈറ ഐലന്‍റ്​സ്​, ബർഷ ഹൈറ്റ്​സ്​, ദി ഗ്രീൻസ്​, എമിറേറ്റ്​സ്​ ഹിൽസ്​ തുടങ്ങിയ പ്രധാന താമസ, വാണിജ്യ മേഖലകളിലെ ഗതാഗത തിരക്ക്​ കുറക്കാനും പദ്ധതി സഹായകമാവും. ധ്രുത ഗതിയിലുള്ള നഗര വികസനത്തിനും ജനസംഖ്യ വളർച്ചക്കും അനുസരിച്ച്​ റോഡ്​ അടിസ്ഥാന സൗകര്യങ്ങൾ ശക്​തിപ്പെടുത്താനുള്ള ദുബൈയുടെ ദീർഘകാല കാഴ്ചപ്പാടുകളോട്​ ചേർന്നു നിൽക്കുന്നതാണ്​ ഹെസ്സ സ്​ട്രീറ്റ്​ വികസന പദ്ധതിയെന്ന്​ ആർ.ടി.എ എക്സിക്യുട്ടീവ്​ ഡയറക്ടർ ബോർഡ്​ ചെയർമാനും ഡയറക്ടർ ജനലുമായ മതാർ അൽ തായർ പറഞ്ഞു.

ജനസാന്ദ്ര ഏറെയുള്ള റസിഡൻഷ്യൽ, വികസന മേഖലകൾക്ക്​ വികസന മേഖലകൾക്ക്​ പദ്ധതി പ്രയോജനപ്പെടും. 2030 ആകുമ്പോഴേക്കും ഈ മേഖലകൾക്ക്​ ചുറ്റുമുള്ള ജനസംഖ്യ 6.4 ലക്ഷം കവിയു​മെന്നാണ്​ പ്രതീക്ഷ​. ദുബൈയുടെ ഏറ്റവും പ്രധാനപ്പെട്ട റോഡ്​ ഇടനാഴിയാണ്​ ഹെസ്സ സ്​ട്രീറ്റ്​. ഇതിന്‍റെ വികസനം റോഡുകളുടെ ശേഷിയും കാര്യക്ഷമതയും വർധിപ്പിക്കുമെന്നും​ മതാർ അൽ തായർ പറഞ്ഞു. ഹെസ്സ സ്​ട്രീറ്റ്​ തുറന്നു കൊടുക്കുന്നതിന്​ മുന്നോടിയായി അവസാന വട്ട പണികൾ പരിശോധിച്ച ശേഷമാണ്​ അദ്ദേഹത്തിന്‍റെ പ്രതികരണം.

അതേസമയം, അൽ ഖൈൽ റോഡ്​ മുതൽ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ റോഡ്​ വരെ മൂന്ന്​ കിലോമീറ്റർ നീളത്തിൽ റോഡ്​ വികസിപ്പിക്കുന്നതിനായുള്ള രണ്ടാം ഘട്ട പദ്ധതിക്കും ആർ.ടി.എ തുടക്കമിട്ടിരിക്കുകയാണ്​. 8,835 മീറ്റർ നീളത്തിൽ പാലങ്ങൾ, 480 മീറ്റർ നീളമുള്ള തുരങ്ക പാത എന്നിവയുടെ നിർമാണത്തിനൊപ്പം സമീപ റോഡുകളിലെ എൻട്രി, എക്സിറ്റുകളും മൂന്ന്​ പ്രധാന ഇന്‍റർസെക്ഷനുകളും മെച്ചപ്പെടുത്തുന്ന പ്രവൃത്തികളുമാണ്​ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiUAE NewsStreetroad DevelopmentHessa
News Summary - Development complete; Dubai's Hessa Street fully opened
Next Story