Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ​ന്നു​മാ​യി...

യു.​എ​ന്നു​മാ​യി ചേ​ർ​ന്ന്​ ഉ​പ​ഗ്ര​ഹം വി​ക​സി​പ്പി​ക്കും -​ശൈ​ഖ്​ ഹം​ദാ​ൻ

text_fields
bookmark_border
ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം
cancel
camera_alt

ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം

ദു​ബൈ: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ബ​ഹി​രാ​കാ​ശ കാ​ര്യ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​​ണ​ത്തോ​ടെ ഉ​പ​ഗ്ര​ഹം വി​ക​സി​പ്പി​ക്കാ​ൻ ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ സ്​​പേ​സ്​ സെ​ന്‍റ​റി​ന് (എം.​ബി.​ആ​ർ.​എ​സ്.​സി)​ നി​ർ​ദേ​ശം ന​ൽ​കി യു.​എ.​ഇ എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും ദു​ബൈ കി​രീ​ടാ​വ​കാ​ശി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. എ​ക്സി​ലൂ​ടെ​യാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം അ​ദ്ദേ​ഹം പു​റ​ത്തു​വി​ട്ട​ത്​. ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​ത്തി​നാ​യി ഒ​രു​മി​ച്ച്​ പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളേ​യും സ്ഥാ​പ​ന​ങ്ങ​ളേ​യും പി​ന്തു​ണ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ പി.​എ​ച്ച്.​ഐ-2 ഉ​പ​ഗ്ര​ഹം വി​ക​സി​പ്പി​ക്കു​ന്ന​ത്. എം.​ബി.​ആ​ർ.​എ​സ്.​സി നി​ർ​മി​ക്കു​ന്ന ഉ​പ​​ഗ്ര​ഹ​ത്തി​ന്​ നൂ​ത​നാ​ശ​യ​ങ്ങ​ളേ​യും സാ​​ങ്കേ​തി​ക​വി​ദ്യ​ക​ളേ​യും ബ​ഹി​രാ​കാ​ശ​ത്തേ​ക്ക്​ എ​ത്തി​ക്കാ​ൻ സാ​ധി​ക്കും.

ഈ ​രം​ഗ​ത്തെ ര​ണ്ടാ​മ​ത്തെ ഉ​പ​ഗ്ര​ഹ​മാ​യി​രി​ക്കു​മ​ത്. ശാ​സ്ത്രീ​യ​വും വി​ജ്ഞാ​ന​പ്ര​ദ​വു​മാ​യ പു​രോ​ഗ​തി​ക്ക്​ സം​ഭാ​വ​ന ന​ൽ​കു​ന്ന, മ​നു​ഷ്യ​ജീ​വി​ത ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന ഏ​തൊ​രു ന​വീ​ന ആ​ശ​യ​ത്തേ​യും പി​ന്തു​ണ​ക്കു​ക​യെ​ന്ന​താ​ണ്​ ല​ക്ഷ്യ​മെ​ന്നും ശൈ​ഖ്​ ഹം​ദാ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ആ​ഴ്ച ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന എം.​ബി.​ആ​ർ.​എ​സ്.​സി യോ​ഗം യു.​എ.​ഇ​യു​ടെ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ന്‍റെ ഭാ​വി​യി​ലേ​ക്കു​ള്ള രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യി​രു​ന്നു.

യു.​എ.​ഇ​യു​ടെ ബ​ഹി​രാ​കാ​ശ​യാ​ത്ര​യു​ടെ അ​ടു​ത്ത​ഘ​ട്ട​ത്തോ​ടെ ഇ​മാ​റാ​ത്തി ബ​ഹി​രാ​കാ​ശ സം​രം​ഭ​ക​രം​ഗ​ത്ത്​ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്കാ​യി​രി​ക്കും സാ​ക്ഷ്യം​വ​ഹി​ക്കു​ക. യു.​എ.​ഇ​യു​ടെ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളാ​യ മു​ഹ​മ്മ​ദ്​ അ​ൽ മു​ല്ല​യും നൂ​റ അ​ൽ മ​ത്രൂ​ഷി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ യാ​ത്ര​സം​ബ​ന്ധി​ച്ചും അ​ദ്ദേ​ഹം ച​ർ​ച്ച ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.NSpace CenterSateliteShaik Hamdan
News Summary - Develop the satellite in cooperation with the U.N -Shaikh Hamdan
Next Story