Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദേ​ശീ​യ ബ​ഹി​രാ​കാ​ശ...

ദേ​ശീ​യ ബ​ഹി​രാ​കാ​ശ ന​യം-2030​ന്​ മ​ന്ത്രി​സ​ഭയുടെ അം​ഗീ​കാ​രം

text_fields
bookmark_border
ദേ​ശീ​യ ബ​ഹി​രാ​കാ​ശ ന​യം-2030​ന്​ മ​ന്ത്രി​സ​ഭയുടെ അം​ഗീ​കാ​രം
cancel
camera_alt??????????????? ?????? ???????????? ???? ????????? ??? ????????????????? ???????????????? ??????? ???????????? ??????

അ​ബൂ​ദ​ബി: 2030 വ​രെ​യു​ള്ള രാ​ജ്യ​ത്തി​െ​ൻ​റ ല​ക്ഷ്യ​ങ്ങ​ൾ നേ​ടു​ന്ന​തി​നാ​യി ആ​വി​ഷ്​​ക​രി​ച്ച ദേ​ശീ​യ ബ​ ഹി​രാ​കാ​ശ ന​യ​ത്തി​ന്​ യു.​എ.​ഇ തി​ങ്ക​ളാ​ഴ്​​ച യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂ​മി​െ​ൻ​റ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന മ​ന്ത ്രി​സ​ഭ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. രാ​ജ്യ​ത്തി​െ​ൻ​റ സ്വ​ന്ത​മാ​യ ഗ​വേ​ഷ​ണ​ത്തി​െ​ൻ​റ വി​കാ​സ​ത്തി​നും വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നും വേ​ണ്ടി ത​യാ​റാ​ക്കി​യ​താ​ണ്​ ന​യം. ശാ​സ്​​ത്രം, ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണം, നി​ർ​മാ​ണം, പ​രീ​ക്ഷ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ 79ഒാ​ളം പ​ദ്ധ​തി​ക​ൾ ന​യ​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ടെ​ന്ന്​ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് അ​റി​യി​ച്ചു.


ക​ഴി​ഞ്ഞ വ​ർ​ഷം സ​മ്പൂ​ർ​ണ​മാ​യി യു.​എ.​ഇ ഇ​മ​റാ​ത്തി എ​ൻ​ജി​നീ​യ​ർ​മാ​രാ​ൽ നി​ർ​മി​ക്ക​പ്പെ​ട്ട പ്ര​ഥ​മ കൃ​ത്രി​മോ​പ​ഗ്ര​ഹ​ത്തി​െ​ൻ​റ വി​ക്ഷേ​പ​ണം രാ​ജ്യം ആ​ഘോ​ഷി​ച്ച​താ​യും സ​മീ​പ ഭാ​വി​യി​ൽ ഇൗ ​എ​ൻ​ജി​നീ​യ​ർ​മാ​ർ യു.​എ.​ഇ ആ​സ്​​ഥാ​ന​മാ​യ അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ സാ​േ​ങ്ക​തി​ക​വി​ദ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്​ ന​മു​ക്ക്​ കാ​ണാ​നാ​കു​മെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ പ​റ​ഞ്ഞു. മൊ​ത്തം മ​നു​ഷ്യ​വം​ശ​ത്തെ സേ​വി​ക്കാ​വു​ന്ന ശാ​സ്​​ത്ര​നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന അ​തി വി​ദ​ഗ്​​ധ​രും ബ​ഹി​രാ​കാ​ശ ശാ​സ്​​ത്ര​ത്തി​ൽ നി​പു​ണ​രു​മാ​യ ഇ​മ​റാ​ത്തി ശാ​സ്​​ത്ര​ജ്ഞ​ർ ന​മു​ക്കു​ണ്ടാ​കും.


രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ​ക്ക്​ ഉ​പ​ക​രി​ക്കു​ന്ന​തും ദേ​ശീ​യ സ​മ്പ​ദ്​ വ്യ​വ​സ്​​ഥ​യി​ലെ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ സം​ഭാ​വ​ന അ​ർ​പ്പി​ക്കു​ന്ന​തു​മാ​യ അ​ഭി​ല​ഷ​ണീ​യ പ​ദ്ധ​തി​ക​ളും സം​രം​ഭ​ങ്ങ​ളും കൊ​ണ്ട്​ നാം ​ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ൽ നി​ക്ഷേ​പം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ത്​ ന​മ്മു​ടെ രാ​ജ്യ​ത്തി​െ​ൻ​റ സു​പ്ര​ധാ​ന​മാ​യ നാ​ഴി​ക​ക്ക​ല്ലാ​ണ്. അ​ഭി​ല​ഷ​ണീ​യ​മാ​യ ബ​ഹി​രാ​കാ​ശ പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക്​ ഒ​രു മാ​തൃ​ക​യാ​യി മാ​റു​ക​യാ​ണ്​ ന​മ്മു​ടെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsdeshiya bahiraksha nayam
News Summary - deshiya bahiraksha nayam-uae-uae news
Next Story