Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ​യി​ൽ മ​രു​ഭൂ...

ഷാ​ർ​ജ​യി​ൽ മ​രു​ഭൂ സ​ഫാ​രി പു​ന​രാ​രം​ഭി​ച്ചു

text_fields
bookmark_border
ഷാ​ർ​ജ​യി​ൽ മ​രു​ഭൂ സ​ഫാ​രി പു​ന​രാ​രം​ഭി​ച്ചു
cancel

ഷാ​ർ​ജ: കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് ഷാ​ർ​ജ​യി​ൽ നി​ർ​ത്തി​വെ​ച്ച മ​രു​ഭൂ സ​ഫാ​രി പു​ന​രാ​രം​ഭി​ക്കാ​ൻ അ​നു​മ​തി​യാ​യി. കോ​വി​ഡ് സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളും പൊ​ലീ​സ് മു​ന്ന​റി​യി​പ്പു​ക​ളും കൃ​ത്യ​മാ​യി പാ​ലി​ച്ചു​വേ​ണം മ​രു​ഭൂ​മി​യി​ലേ​ക്കി​റ​ങ്ങാ​ൻ. ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​ർ ന​ട​പ്പാ​ക്കേ​ണ്ട സു​ര​ക്ഷ ന​ട​പ​ടി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന ഗൈ​ഡ് ഷാ​ർ​ജ കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ടൂ​റി​സം ഡെ​വ​ല​പ്‌​മെൻറ് അ​തോ​റി​റ്റി (എ​സ്‌.​സി.​ടി.​ഡി‌.​എ) പു​റ​ത്തി​റ​ക്കി. നി​യ​മ​പ്ര​കാ​രം, ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വി​ട്ടു​മാ​റാ​ത്ത അ​സു​ഖ​ങ്ങ​ളോ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളോ ഉ​ള്ള​വ​ർ മ​രു​ഭൂ പ​ര്യ​ട​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം. ശു​ചി​ത്വ​വും അ​ണു​ന​ശീ​ക​ര​ണ ന​ട​പ​ടി​ക​ളും പാ​ലി​ക്കേ​ണ്ട​തു​ണ്ട്. യാ​ത്ര​ക്കാ​രും ഡ്രൈ​വ​ർ​മാ​രും ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കു​മാ​യി പ​രി​ശോ​ധ​ന​ക​ളും താ​പ​നി​ല പ​രി​ശോ​ധ​ന​യും ന​ട​ത്ത​ണം. വാ​ഹ​ന​ത്തി​നു​ള്ളി​ൽ ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ൾ അ​നു​വ​ദ​നീ​യ​മ​ല്ല. ഓ​രോ എ​സ്‌.​യു.​വി​യി​ലും സു​ര​ക്ഷ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​ക​ണം. വാ​ഹ​ന​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സ​മ​ഗ്ര​മാ​യ അ​ണു​വി​മു​ക്ത​മാ​ക്ക​ൽ ന​ട​പ്പാ​ക്ക​ണം -എ​സ്‌.​സി.​ടി.​ഡി‌.​എ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story