Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ണ​ല്‍പ​ര​പ്പി​ല്‍...

മ​ണ​ല്‍പ​ര​പ്പി​ല്‍ രാ​വു​ക​ള്‍ക്കും വെ​ള്ളി​വെ​ളി​ച്ചം

text_fields
bookmark_border
rak-photos
cancel

രാ​വേ​റി​യാ​ലും പ്ര​കാ​ശ​പൂ​രി​ത​മാ​ണ് മ​രു​ഭൂ മ​ണ​ല്‍ പ​ര​പ്പു​ക​ള്‍. അ​ന്ത​രീ​ക്ഷ താ​പം താ​ഴ്ന്ന​തോ​ടെ സ​മ​യം ചെ​ല​വ​ഴി​ക്കാ​നെ​ത്തി​യി​രു​ന്ന​ത് ചെ​റു സം​ഘ​ങ്ങ​ളാ​യി​രു​ന്നെ​ങ്കി​ല്‍ ത​ണു​പ്പ് കൂ​ടി​യ​തോ​ടെ വ​ന്‍തോ​തി​ലാ​ണ് ജ​ന​ങ്ങ​ള്‍ മ​ണ​ല്‍പ​ര​പ്പു​ക​ളി​ല​ത്തെു​ന്ന​ത്. ഇ​രു​ട്ടു​ന്ന​തി​ന് മു​മ്പ് മ​രു​ഭൂ​മി​യി​ല​ത്തെു​ന്ന​വ​ര്‍ സു​ര​ക്ഷി​ത​മാ​യ സ്ഥ​ലം തെ​ര​ഞ്ഞെ​ടു​ത്ത് പു​ല​രു​വോ​ളം വി​നോ​ദ​ങ്ങ​ളി​ലേ​ര്‍പ്പെ​ട്ടാ​ണ് മ​ട​ങ്ങു​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ളും കു​ടും​ബ​ങ്ങ​ളു​മാ​യ​ത്തെു​ന്ന​വ​ര്‍ വി​റ​കെ​രി​ച്ച് തീ ​കാ​യു​ന്ന​തും മ​ല്‍സ്യ​വും മാം​സ​വു​മെ​ല്ലാം പാ​കം ചെ​യ്​​ത്​ പ​ങ്കി​ടു​ന്ന​തു​മാ​ണ് പ്ര​ധാ​നം.

ടെ​ൻ​റു​ക​ള്‍ ഒ​രു​ക്കി ഇ​ല​ക്ട്രി​ക് ലൈ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് അ​ല​ങ്ക​രി​ക്കു​ന്ന​വ​രും കു​റ​വ​ല്ല. റാ​സ​ല്‍ഖൈ​മ​യി​ലെ എ​മി​റേ​റ്റ്സ് റോ​ഡി​െ​ൻ​റ ഇ​രു വ​ശ​ങ്ങ​ളി​ലും അ​വ​ധി-​പ്ര​വൃ​ത്തി ദി​ന വ്യ​ത്യാ​സ​മി​ല്ലാ​തെ തി​ര​ക്കി​ലാ​ണ്. തീ ​കാ​യു​ന്ന​തി​നൊ​പ്പം മോ​ട്ടോ​ര്‍ ബൈ​ക്കു​ക​ളും ഫോ​ര്‍വീ​ല്‍ വാ​ഹ​ന​ങ്ങ​ളി​ലും അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളാ​ലും മു​ഖ​രി​ത​മാ​ണ് ഈ ​മേ​ഖ​ല.

മു​ന്‍ വ​ര്‍ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ത​ണു​പ്പേ​റി​യ​ത് വി​റ​ക് വി​പ​ണി​ക്കും ഉ​ണ​ര്‍വേ​കി​യി​ട്ടു​ണ്ട്. മ​ഹാ​മാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പോ​യ വ​ര്‍ഷം അ​ട​ഞ്ഞു കി​ട​ന്ന സ്വ​കാ​ര്യ ക്യാ​മ്പി​ങ് സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ര​വ​ധി ഉ​പ​ഭോ​ക്താ​ക്ക​ള്‍ എ​ത്തു​ന്നു​ണ്ട്. മ​രു​ഭൂ​മി​യി​ലെ രാ​ത്രി​കാ​ല വി​നോ​ദ​ങ്ങ​ളി​ല്‍ ത​ദ്ദേ​ശീ​യ​ര്‍ക്കും വി​വി​ധ രാ​ജ്യ​ക്കാ​രാ​യ വി​ദേ​ശി​ക​ള്‍ക്കു​മൊ​പ്പം മ​ല​യാ​ളി​ക​ളും സ​ജീ​വ​മാ​ണെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - desert night light
Next Story