മനഃസംഘര്‍ഷം: ‘ഹൃദയം തുറക്കാന്‍’ സംവിധാനം ഒരുക്കുമെന്ന് റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റി
text_fieldsറാസല്‍ഖൈമ: അബദ്ധത്തിലും കഴിവുകേട് മൂലവും നിയമകുരുക്കുകളിലകപ്പെടുകയും ‘രക്ഷ കരെ’ സമീപിച്ച് ഊരാകുടുക്കിലകപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ റ ാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ (ഐ.ആര്.സി) നേതൃത്വത്തില്‍ സംവിധാനത്തിന് നീക്കം. ‘സ ഹായി’കളുടെ ചൂഷണം, മാനസിക പിരിമുറുക്കം എന്നിവയില്‍ നിന്ന് ഇന്ത്യന്‍ സമൂഹത്തിന് സമ ാശ്വാസമേകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐ.ആര്.സി പ്രസിഡൻറ് ഡോ. നിഷാം നൂറു ദ്ദീന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തകരുടെയും പൊതു സമൂഹത് തിന്െറയും അഭ്യര്‍ഥന കണക്കിലെടുത്താണ് ഇത്തരമൊരു സംരംഭത്തിന് തയാറെടുക്കുന്നത്. ഇന്ത്യന്‍ കോണ്‍സുലേറ്റ്, യു.എ.ഇ അധികൃതര്‍, വിവിധ മേഖലകളില്‍ പ്രവര്‍ത്തന മികവ് തെളിയിച്ചവര്‍ ഉള്‍പ്പെടുന്ന നിശ്ചിത അംഗങ്ങളുടെ സമിതി രൂപവത്കരിക്കുന്നതിനെകുറിച്ചാണ് ആലോചിക്കുന്നതെന്നും ഡോ. നിഷാം വ്യക്തമാക്കി.
പ്രശ്നങ്ങളിലകപ്പെടുന്നവര്‍ക്ക് സഹായ വാഗ്ദാനവുമായത്തെുന്നവരുടെ വാചാലതയില്‍ പണവും മാനവും നഷ്ടമാകുന്ന സംഭവങ്ങള്‍ക്ക് അറുതി വരുത്താന്‍ ഇത്തരം ഒരു സമിതി അനിവാര്യമാണെന്ന് സാമൂഹിക പ്രവര്‍ത്തകനായ എ.കെ. സേതുനാഥ് അഭിപ്രായപ്പെട്ടു. വര്‍ഷങ്ങളായി യു.എ.ഇയില്‍ ജോലി ചെയ്തുവരുന്ന മലയാളി യുവാവ് ഒരു പ്രവൃത്തിയിലൂടെ നിയമകുരുക്കിലകപ്പെടുന്നു. നിയമാനുസൃതമുള്ള ശിക്ഷ ഏറ്റുവാങ്ങാന്‍ തീരുമാനിച്ച യുവാവിന് മുന്നിലേക്ക് രക്ഷപ്പെടുത്താമെന്ന ആശ്വാസവാക്കുകളെത്തുന്നു. ഇല്ലാത്ത പണം സംഘടിപ്പിച്ച് യുവാവ് ഇവര്‍ക്ക് നല്കുന്നു. ദിവസങ്ങളും മാസങ്ങളും പിന്നിടുമ്പോള്‍ മാത്രമാണ് നിയമകുരുക്കില്‍ മാറ്റമില്ലന്നതും പണം നഷ്ടമായ വിവരവും ഇര അറിയുന്നത്. സമൂഹം ഇത്തരം ചതികളിലകപ്പെടാതിരിക്കാനും സത്യസന്ധമായി സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ആരോപണങ്ങളുടെ പുകമറയില്‍ നിന്ന് രക്ഷപ്പെടാനും പൊതുവേദി സഹായിക്കുമെന്നും സേതുനാഥ് തുടര്‍ന്നു.
ഏറെ ഗൗരവത്തോടെ കൈകാര്യം ചെയ്യപ്പെടേണ്ട വിഷയത്തില്‍ ഐ.ആര്.സി ഒരുക്കുന്ന സംരംഭത്തിന് പിന്തുണ നല്‍കുന്നതായി റാക് ചേതന പ്രസിഡന്റ് മഹ്റൂഫ് പോതിയാല്‍ പറഞ്ഞു. ബിസിനസ് തുടങ്ങി പ്രതിസന്ധിയിലകപ്പെട്ടവര്ക്കും പുതുതായി തുടങ്ങുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്‍ക്കുള്ള കൗണ്‍സലിംഗ്, മരണാനന്തര നടപടിക്രമങ്ങളില്‍ സുതാര്യമായ ഇടപെടലുകള്‍ക്കുള്ള സംവിധാനം തുടങ്ങിയവ ഉള്‍പ്പെടുത്തിയായിരിക്കണം സമിതിയുടെ പ്രവര്‍ത്തനമെന്നും മഹ്റൂഫ് നിര്‍ദേശിച്ചു.
പ്രശ്നങ്ങളിലകപ്പെടുന്നവര് ആത്മാഭിമാനം നഷ്ടമാകുമെന്ന വ്യാധിയിലാണ് ആത്മഹത്യ പോലുള്ള ചെയ്തികളിലഭയം പ്രാപിക്കുന്നതെന്ന് എ.കെ.എം.ജി റീജ്യനല്‍ സിക്സ് റാക് ചാപ്റ്റര്‍ പ്രസിഡന്റും ഐ.ആര്.സി ട്രഷററുമായ ഡോ. മാത്യു അഭിപ്രായപ്പെട്ടു. ഇത്തരം ആളുകളെ ഐ.ആര്.സിയുടെ മുന്‍കൈയില്‍ രൂപവത്കരിക്കുന്ന സമിതിക്ക് മുന്നിലത്തെിക്കേണ്ടത് സുഹൃത്തുക്കളുടെ ബാധ്യതയാണ്. പേരിന് സമിതിയുണ്ടാക്കിയത് കൊണ്ട് കാര്യമില്ല. സമൂഹം ഉപയോഗപ്പെടുത്താന്‍ മുന്നോട്ടുവരുന്നതിലൂടെ മാത്രമേ ഫലപ്രാപ്തിയിലത്തെൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഗള്‍ഫ് ജീവിതം നയിക്കുന്ന മലയാളികള്‍ക്ക് ഇത്തരമൊരു സംവിധാനം പ്രയോജനം ചെയ്യുമെന്ന് കെ.എം.സി.സി യു.എ.ഇ സെക്രട്ടറി പി.കെ. കരീം പറഞ്ഞു. ദുരന്തത്തിലകപ്പെടുന്ന നല്ല ശതമാനം ആളുകള്‍ക്ക് പിന്നിലും പലിശ ഇടപാടുകാരുടെ ഇടപെടലുണ്ട്. വട്ടി പലിശക്കാര്‍ക്കെതിരെ ബോധവത്കരണം ശക്തമാക്കണം. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഐ.ആര്.സി ഒരുക്കുന്ന കമ്മിറ്റിക്ക് സാധിക്കണം. പ്രതിസന്ധിയിലകപ്പെട്ട് നിസഹായവസ്ഥയിലാകുന്നവര്ക്ക് അത്താണിയാകുന്നതായിരിക്കണം സമിതിയെന്നും പലിശക്ക് പണമെടുക്കുന്നതില് നിന്ന് സമൂഹം പിന്തിരിയണമെന്നും കരീം അഭ്യര്‍ഥിച്ചു.
ഇന്ത്യക്കാരുടെ പ്രശ്ന പരിഹാരത്തിനായി രൂപം നല്കുന്ന സമിതിക്ക് ഇന്ത്യന്‍ കമ്യൂണിറ്റി ഫോറം പിന്തുണ നല്‍കുമെന്ന് പ്രസിഡന്റ് ടി.വി. അബ്ദുല്ല പറഞ്ഞു. കൃത്യമായ രൂപരേഖയില്ലാത്തതും ശ്രദ്ധക്കുറവുമാണ് പല ബിസിനസ് സംരംഭങ്ങളുടെയും പരാജയത്തിന് കാരണം. വിജയം കാണാത്ത സംരംഭങ്ങളെ വിട്ടൊഴിയാന്‍ മടിക്കുന്നവര്‍ ചെന്നത്തെുന്നത് ദുരന്തത്തിലേക്കാണ്. അധികൃതരുടെ മേല്‍നോട്ടത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ നയിക്കുന്ന വേദി എല്ലാ വിഭാഗം ജനങ്ങള്‍ക്കും സമാശ്വാസമേകാന്‍ ഉതകുന്നതാകണമെന്നും അബ്ദുല്ല ആവശ്യപ്പെട്ടു.