ഡെന്മാർക്കിൽ നികുതി തട്ടിപ്പ് നടത്തിയയാൾ ദുബൈയിൽ പിടിയിൽ
text_fieldsലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽമർറി
ദുബൈ: ഡെന്മാർക്കിൽ 1.7 ബില്യൻ ഡോളറിന്‍റെ (6.24 ബില്യൺ ദിർഹം) നികുതി തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ ദുബൈ പൊലീസ് പിടികൂടി. 52കാരനായ ബ്രിട്ടിഷ് പൗരനാണ് അറസ്റ്റിലായത്. പ്രതിയെ കുറ്റവാളി കൈമാറ്റ ധാരണപ്രകാരം ഡെന്മാർക്കിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. ഡെന്മാർക്കും യു.എ.ഇയും തമ്മിൽ 2022 മാർച്ചിൽ ഒപ്പുവെച്ച ഉഭയകക്ഷി കുറ്റവാളി കൈമാറ്റ കരാറിലെ ധാരണപ്രകാരമാണ് പ്രതിയെ പിടികൂടിയത്.
ഡെന്മാർക്ക് അധികൃതർ കൈമാറിയ വിവരങ്ങളനുസരിച്ചാണ് പ്രതിയെ പിടികൂടിയത്. ദുബൈ പബ്ലിക് പ്രോസിക്യൂഷനുമായി ഏകോപിപ്പിച്ച് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്ത ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സംഘത്തെ ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പ്രശംസിച്ചു. പൊലീസിലെ മുതിർന്ന ഓഫിസർമാരുടെയും മറ്റും ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിച്ചാണ് പ്രതിക്കുവേണ്ടി അന്വേഷണം നടത്തിയതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽമൻസൂരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

