പ്രളയം: കൈത്താങ്ങും കരുതലുമായ് കൂട്ടായ്മകൾ
text_fieldsസേവനത്തിനെത്തിയ കൈരളി കൾചറൽ അസോസിയേഷൻ പ്രവർത്തകർ
കൈരളി കൾചറൽ അസോസിയേഷൻ
ഫുജൈറ: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കരുതലായി ഫുജൈറ കൈരളി കൾചറൽ അസോസിയേഷൻ. 24 മണിക്കൂറും പ്രവർത്തനസജ്ജമായ ഹെൽപ് ഡെസ്കും മുഴുസമയ സന്നദ്ധ പ്രവർത്തകരുടെ സേവനവും ഏകോപിപ്പിച്ചാണ് കൈരളി കൈത്താങ്ങായത്.
താമസസ്ഥലങ്ങളിൽനിന്ന് ഒഴിയേണ്ടിവന്നവരെയും വഴിയിൽ പെട്ടുപോയവരെയും കൈരളി പ്രവർത്തകരുടെ ഭവനങ്ങളിലും പ്രത്യേകം സജ്ജീകരിച്ച വീടുകളിലുമായി മാറ്റിത്താമസിപ്പിച്ചു.
പ്രവർത്തകർ ഫുജൈറ ഗവൺമെന്റിന്റെ ക്ലീനപ് കാമ്പയിനിൽ സജീവമായി പങ്കെടുത്തു. കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ലെനിൻ ജി. കുഴിവേലി, സെക്രട്ടറി അബ്ദുൽഖാദർ എടയൂർ, സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് വി.പി. സുജിത്ത്, കൈരളി ഫുജൈറ യൂനിറ്റ് സെക്രട്ടറി മിജിൻ ചുഴലി, കൽബ യൂനിറ്റ് പ്രസിഡന്റ് നബീൽ കാർത്തല, സെക്രട്ടറി പ്രിൻസ് തെക്കൂട്ടയിൽ എന്നിവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഫുജൈറ ചാരിറ്റബിൾ സൊസൈറ്റി
നാശനഷ്ടം സംഭവിച്ചവര്‍ക്കായി ഫുജൈറ ചാരിറ്റബിൾ സൊസൈറ്റിയുടെ സന്നദ്ധ സേവനം തുടരുന്നു. പ്രയാസം അനുഭവിക്കുന്നവര്‍ക്ക് എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്.
മറ്റു സന്നദ്ധ സേവന പ്രവര്‍ത്തകരും ഇവരുമായി സഹകരിച്ച് സേവനപ്രവര്‍ത്തങ്ങളില്‍ സജീവമാണ്. ഫുജൈറ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് സഹകരണവുമുണ്ട്. പ്രതിസന്ധിയുടെ തുടക്കംമുതൽതന്നെ അടിയന്തര ആശയവിനിമയം നടത്താൻ ദുരിതബാധിതര്‍ക്ക് ബന്ധപ്പെടാനുമായി അസോസിയേഷൻ ഹോട്ട്ലൈനും അനുവദിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍ : 8008899 - 0565040987.
കേരള പ്രവാസി ഫോറം
കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ കേരള പ്രവാസി ഫോറം പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനത്തിനായി രംഗത്തിറങ്ങി.
നാശനഷ്ടമുണ്ടായ കടകളും താമസസ്ഥലങ്ങളും ശുചീകരിച്ചു. പ്രളയബാധിതർക്ക് ഭക്ഷണം വിതരണം ചെയ്തു. ഇത് വരുംദിവസങ്ങളിലും തുടരുമെന്ന് നേതൃത്വംനൽകുന്ന കാദർ കൽബ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ അധികൃതരുടെയും പൊലീസിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും കൂടെ ചേർന്നായിരുന്നു പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബ്ദുൽ അസീസ്, സലാം, മുഹമ്മദ് നെട്ടൂർ, കാദർ ഫുജൈറ എന്നിവർ നേതൃത്വം നൽകി.
പ്രളയം: കൈത്താങ്ങും കരുതലുമായ് കൂട്ടായ്മകൾ
സേവനനിരതരായി 'പ്രവാസി ഇന്ത്യ'വളന്റിയർമാർ. ദുരിതബാധിതരുടെ താമസമുറികൾ ശുചീകരിക്കാനും സൗകര്യമൊരുക്കാനും വളന്റിയർമാർ നേതൃത്വം നൽകി.
ഫുജൈറയിലും കൽബയിലും ദുരിതത്തിൽപെട്ടവരെ 'പ്രവാസി ഇന്ത്യ'പ്രസിഡൻറ് അബ്ദുല്ല സവാദിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. കൽബയിലും ഫുജൈറയിലും ശുചീകരണപ്രവർത്തനം നടത്തുന്ന യൂത്ത് ഇന്ത്യ, ഐ.സി.എഫ് തുടങ്ങിയവയുടെ വളന്റിയർമാരെയും സംഘം സന്ദർശിച്ചു.
കേരള പ്രവാസി ഫോറം പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനത്തിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

