Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിലെ...

യു.എ.ഇയിലെ മൂന്നിലൊന്ന്​ കോവിഡ്​ രോഗികൾക്ക്​ ഡെൽറ്റാ വകഭേദം

text_fields
bookmark_border
യു.എ.ഇയിലെ മൂന്നിലൊന്ന്​ കോവിഡ്​ രോഗികൾക്ക്​ ഡെൽറ്റാ വകഭേദം
cancel
camera_alt

ഡോ. ഫരീദ അൽ ഹൊസാനി 

അബൂദബി: യു.എ.ഇയിലെ മൂന്നിലൊന്ന്​ കോവിഡ്​ രോഗികൾക്ക്​ തീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റാ വകഭേദമാണെന്ന്​ സർക്കാർവ​ൃത്തങ്ങൾ വെളിപ്പെടുത്തി.

ജനിതകമാറ്റം സംഭവിച്ച വൈറസി​െൻറ വ്യാപനവും കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാത്തതും വാക്​സിൻ സ്വീകരിക്കാത്തതുമാണ്​ മരണസംഖ്യയിൽ സമീപ ദിവസങ്ങളിൽ വർധനക്ക്​ കാരണമായതെന്നും ആരോഗ്യവകുപ്പ്​ വക്​താവ്​ ​ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു.

ഞായറാഴ്​ച വിളിച്ചുചേർത്ത പ്രത്യേക വാർത്തസമ്മേളനത്തിൽ കോവിഡ്​ വാക്​സിൻ സ്വീകരിക്കാൻ എല്ലാവരോടും അവർ ആവശ്യപ്പെട്ടു. മരിച്ചവരിൽ 94 ശതമാനവും വാക്​സിൻ സ്വീകരിക്കാത്തവരാണെന്നും അവർ വെളിപ്പെടുത്തി. ലോകത്ത്​ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ ആൽഫ, ബീറ്റ വകഭേദങ്ങളും രാജ്യത്ത്​ സ്​ഥിരീകരിച്ചതായും ഡോ. അൽ ഹൊസാനി വ്യക്​തമാക്കി

നിലവിൽ ജനസംഖ്യയുടെ 71 ശതമാനത്തിലധികവും കോവിഡ് വാക്‌സിൻ നൽകിയിട്ടുണ്ട്​. വാക്‌സിൻ സ്വീകരിക്കാൻ യോഗ്യരായവരിൽ 91.8 ശതമാനത്തെ ഇത്​ പ്രതിനിധാനംചെയ്യുന്നു. ഡെൽറ്റ വകഭേദം വ്യാപനം വളരെ കൂടുതലാണ്. ആൽഫയെ അപേക്ഷിച്ച് ഡെൽറ്റമൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കാനും ചികിത്സതേടാനുമുള്ള സാധ്യത ഇരട്ടിയാണ്​. ചില രാജ്യങ്ങളിൽനിന്ന് അടുത്തിടെ ലഭിച്ച വിവരങ്ങൾ ഇതു വ്യക്തമാക്കുന്നു. മറ്റ് ആരോഗ്യപ്രശ്​നങ്ങളുള്ളവരിലാണ്​ രോഗവ്യാപനത്തോത് കൂടുതൽ. ബൂസ്​റ്റർ ഡോസ് എടുക്കുന്നത്​ പ്രതിരോധശേഷി വർധിപ്പിക്കുകയും വൈറസിനെ തടയുന്ന ആൻറിബോഡികളുടെ നിരക്ക് ഉയർത്തുകയും ചെയ്യും.

അതിനാൽ ബൂസ്​റ്റർ ഡോസ് പ്രോത്സാഹിപ്പിക്കണമെന്നും അവർ പറഞ്ഞു. ആരോഗ്യ സുരക്ഷക്ക്​ എല്ലാവരും മാസ്‌ക് ധരിക്കുകയും ഒത്തുചേരലുകൾ ഒഴിവാക്കുകയും മറ്റു പ്രതിരോധ നടപടികൾ പാലിക്കുകയും വേണമെന്നും ഡോ. ഫരീദ അൽ ഹൊസാനി ചൂണ്ടിക്കാട്ടി.

എന്താണ്​ ഡെൽറ്റ വകഭേദം

തീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസി​െൻറ വകഭേദമാണ്​ ഡെൽറ്റ. ലോകത്ത്​ നൂറോളം രാജ്യങ്ങളിൽ സ്​ഥിരീകരിച്ചിട്ടുണ്ട്. നേരത്തെയുള്ള ആൽഫ വകഭേദത്തേക്കാൾ വ്യാപനശേഷിയുണ്ട്​​.

ഏറ്റവും അപകടകാരിയായ വകഭേദങ്ങളിലൊന്നാണിതെന്ന്​ ലോകാരോഗ്യസംഘടന മുന്നറിയിപ്പ്​ നൽകിയിരുന്നു. ഡെൽറ്റ വകഭേദം ബാധിക്കുന്നവർക്ക്​ മറ്റു രോഗികളെ അപേക്ഷിച്ച്​ ഓക്​സിജൻ ആവശ്യമായിവരുന്നുണ്ടെന്നും മരണം കൂടുതലാണെന്നും പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്​. ഇന്ത്യയിൽ രണ്ടാം തരംഗത്തിന്​ കാരണമായ വൈറസാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid patientsDelta variant
News Summary - Delta variant in one-third of Covid patients in the UAE
Next Story