ഡെൽ വ്യൂ കോളജ്- ഫുജൈറ സയന്‍റിഫിക് ക്ലബ് കരാറായി
text_fieldsഡെൽ വ്യൂ കോളജും ഫുജൈറ സയന്‍റിഫിക് ക്ലബും സഹകരണ കരാറിൽ ഒപ്പുവെച്ചപ്പോൾ
ഫുജൈറ: ശാസ്ത്ര ഗവേഷണ മേഖലയിൽ സഹകരണം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഫുജൈറ സയന്‍റിഫിക് ക്ലബ് കേരളത്തിലെ സയന്‍റിഫിക് ആൻഡ് അക്കാദമിക് റിസർച് സ്ഥാപനവുമായി സംയുക്ത സഹകരണ കരാറിൽ ഒപ്പുവെച്ചു. ഫുജൈറ സയന്‍റിഫിക് ക്ലബ് ഡയറക്ടർ ബോർഡ് ചെയർമാൻ സെയ്ഫ് അൽ-മൊഹൈലിയും ഡെൽ വ്യൂ കോളജ് ഓഫ് ഫാർമസി ആൻഡ് സെന്‍റർ ഫോര്‍ സയന്‍റിഫിക് ആൻഡ് അക്കാദമിക് റിസർച് സ്ഥാപക ഡയറക്ടർ ഡോ. ഷാജിയോ ആൽഫി എന്നിവര്‍ സംയുക്തമായാണ് കരാറില്‍ ഒപ്പുവെച്ചത്. ഫുജൈറ സയന്‍റിഫിക് ക്ലബ് ഡയറക്ടർ ബോർഡ് അംഗവും ട്രഷററുമായ സാലിഹ് അൽ ഹഫീതി, കോളജ് അഡ്മിനിസ്ട്രേറ്റിവ് ബോഡിയിലെ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പുവെക്കൽ.
സാങ്കേതികവും തൊഴിലധിഷ്ഠിതവുമായ വിദ്യാഭ്യാസം, പരിശീലനം, ശാസ്ത്ര ഗവേഷണ മേഖലയിലെ അനുഭവങ്ങളുടെ കൈമാറ്റം, ഫാർമസ്യൂട്ടിക്കൽ സയൻസസിലെ അക്കാദമിക്, ശാസ്ത്രീയ പഠനങ്ങൾ, ശാസ്ത്രീയവും ക്രിയാത്മകവുമായ പ്രോജക്ടുകൾ എന്നിവ കരാറിൽ ഉൾപ്പെടുന്നു. കോളജിലെയും ഗവേഷണ കേന്ദ്രത്തിലെയും ലബോറട്ടറി ഉപകരണങ്ങളുടെ നിലവാരത്തെയും ശാസ്ത്രീയ വൈദഗ്ധ്യത്തിന്‍റെ നിലവാരത്തെയും അൽ-മൊഹൈലി പ്രശംസിച്ചു. ശാസ്ത്രത്തിൽ ദീർഘവും വിജയകരവുമായ അനുഭവങ്ങളുള്ള വിവിധ സ്ഥാപനങ്ങളുമായും ശാസ്ത്ര കേന്ദ്രങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന്‍റെ സാധ്യതകള്‍ ചർച്ച ചെയ്യുന്നതിനും യു.എ.ഇ യിലെ ശാസ്ത്ര സംവിധാനം വികസിപ്പിക്കുന്നതിന്‍റെ ഭാഗമായുമാണ് ഈ സന്ദര്‍ശനമെന്ന് സെയ്ഫ് അൽ-മൊഹൈലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

