അഞ്ചിലൊന്ന് ഡെലിവറി ഡ്രൈവർമാരും അപകടത്തിൽപെടുന്നുവെന്ന് റിപ്പോർട്ട്
text_fieldsഅബൂദബി: രാജ്യത്ത് അഞ്ച് ഡെലിവറി ബൈക്ക് ഡ്രൈവർമാരിൽ ഒരാൾ വീതം അപകടത്തിൽപെടുന്നുവെന്ന് റിപ്പോർട്ട്. ബൈക്കുകളിൽ സാധനങ്ങൾ എത്തിക്കാൻ നിയോഗിക്കപ്പെട്ടവർക്കിടയിൽ റോഡ്സേഫ്റ്റിയു.എ.ഇ എന്ന സ്ഥാപനം നടത്തിയ സർവെയിലാണ് കണ്ടെത്തൽ. കാറുകളും മറ്റ് വാഹനങ്ങളും ഇൻഡിക്കേറ്റർ ഇടാതെ അപ്രതീക്ഷിതമായി തിരിയുന്നതിനാൽ ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ടെന്ന് 78 ശതമാനം പേർ പറയുന്നു.
ഇവ െബെക്കിന് മുന്നിലേക്ക് പെെട്ടന്ന് കയറിവരുന്നത് പതിവാണെന്ന് 77 ശതമാനംപേരും പറയുന്നു. മറ്റ് വാഹനങ്ങൾ തങ്ങളെ കണ്ട മട്ട് നടിക്കാറില്ലെന്ന് 68 ശതമാനം പേർ ചൂണ്ടിക്കാട്ടി. ഒപ്പമുള്ള മറ്റ് ഡെലിവറി ഡ്രൈവർമാർ മറ്റുള്ളവരെ അപകടത്തിൽപെടുത്തുന്നുണ്ടെന്ന് 56 ശതമാനം പേരും വിശ്വസിക്കുന്നു. മറ്റ് വാഹനങ്ങൾ ഒാടിക്കുന്നവരുടെ പെരുമാറ്റം, ഡെലിവറി ഡ്രൈവർമാരുടെ പെരുമാറ്റം, ഉപഭോക്താക്കൾക്ക് ഇതെക്കുറിച്ചുള്ള അവബോധം, ബൈക്കിെൻറ സുരക്ഷ, പരിശീലനം എന്നിവ ഉൾപ്പെടുത്തിയാണ് സർവെ നടത്തിയത്. ഏറ്റവും അധികം അപകടസാധയതയുള്ളവരാണ് ബൈക്ക് യാത്രികരെന്ന് റോഡ്സേഫ്റ്റിയു.എ.ഇ. മാനേജിംഗ് ഡയറക്ടർ തോമസ് എഡൽമാൻ പറഞ്ഞു. 92 ശതമാനം ഡെലിവറി ബൈക്ക് ഡ്രൈവർമാരുമ വിശ്വസിക്കുന്നത് തങ്ങൾ സുരക്ഷിതരാണ് എന്നാണ്. 19 ശതമാനം പേർ കഴിഞ്ഞ 12 മാസത്തിനിടയിൽ അപകടത്തിൽ പെട്ടിട്ടുണ്ട്.
സാധനങ്ങളുമായി ബൈക്കിലെത്തുന്നവരുടെ സുരക്ഷ പ്രധാനമാണെന്ന് വിശ്വസിക്കുന്ന 51 ശതമാനംപേർ മാത്രമെയുള്ളൂവെന്നത് ഞെട്ടിക്കുന്നതാണെന്ന് എൽഡർമാൻ ചൂണ്ടിക്കാട്ടി. യൂ.എ.ഇയിലെ നിരത്തുകളിൽ ഡെലിവറി ബൈക്ക് ഡ്രൈവർമാർ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷിതമായി വാഹനം ഒാടിക്കേണ്ടതിനെക്കുറിച്ച് അവർക്ക് തന്നെ ധാണ ഉണ്ടാകേണ്ടതുണ്ട്. നാല് കമ്പനികളിലെ 222 ഡ്രൈവർമാരാണ് സർവെയിൽ പെങ്കടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
