Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ ഇടത് ലൈനിൽ​...

ദുബൈയിൽ ഇടത് ലൈനിൽ​ ഡെലിവറി ​ബൈക്കിന്​​ വിലക്ക്​; നവംബർ ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ വരും

text_fields
bookmark_border
left line ban
cancel
camera_alt

ഇടത് ലൈനിൽ​ ഡെലിവറി ​ബൈക്കുകൾക്ക്​ വിലക്ക്​ രേഖപ്പെടുത്തിയ സൂചനാബോർഡുകൾ

ദുബൈ: അപകടങ്ങൾ കുറക്കുകയും സുരക്ഷിതമായ യാത്ര ഉറപ്പാക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായി ദു​ബൈയിലെ വലിയ റോഡുകളിൽ ഇടത്​ ഭാഗത്തെ വേഗമേറിയ ലൈനുകളിൽ ഡെലിവറി ബൈക്കുകൾക്ക്​ വിലക്ക്​.

ദുബൈ റോഡ്​ ഗതാഗത അതോറിറ്റി(ആർ.ടി.എ)യും ദുബൈ പൊലീസും ചേർന്ന്​ നവംബർ ഒന്നുമുതൽ​ പുതിയ നിയമം നടപ്പിലാക്കും. അഞ്ചോ കൂടുതലോ ലൈനുകളുള്ള റോഡുകളിൽ ഇടത്​ വശത്തെ രണ്ട്​ ലൈനുകളിൽ ഡെലിവറി ബൈക്കുകൾക്ക്​ പ്രവേശനമുണ്ടാകില്ല. മൂന്നോ നാലോ ലൈനുകളുള്ള പാതകളിൽ ഇടതുവശത്തെ ഒരു ലൈനിലാണ്​ പ്രവേശന വിലക്ക്​. അതേസമയം രണ്ടോ ഒന്നോ ലൈൻ മാത്രമുള്ള പാതകളിൽ ഡൈലിവറി ബൈക്കുകൾക്ക്​ ഈ നിയന്ത്രണം ബാധകമല്ല.

സ്വകാര്യ, പൊതു മേഖലയിലെ പങ്കാളികളുമായി ഏകോപനത്തിലാണ്​ റൈഡർമാരുടെ സുരക്ഷ ഉറപ്പാക്കാനായി തീരുമാനം കൈകൊണ്ടതെന്ന്​ ആർ.ടി.എ ട്രാഫിക്​ ആൻഡ്​ റോഡ്​സ്​ ഏജൻസി സി.ഇ.ഒ ഹുസൈൻ അൽ ബന്ന പറഞ്ഞു. ഡെലിവറി മേഖല സാമ്പത്തിക വികസനത്തിലും സേവന ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും ആരോഗ്യ, സുരക്ഷാ, സുസ്ഥിരതാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും സുപ്രധാന പങ്കുവഹിക്കുന്നുണ്ട്​. വരും വർഷങ്ങളിൽ എമിറേറ്റിലെ സമ്പദ്​ഘടനയുടെ വലുപ്പം ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്ന ദുബൈ എ​കണോമിക്​ അജണ്ടയുമായി ചേർന്നാണ്​ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്​ -അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം നിയമം ലംഘിക്കുന്ന ബൈക്കുകൾക്ക്​ ആദ്യ ഘട്ടത്തിൽ 500ദിർഹമും രണ്ടാം തവണ 700ദിർഹമും പിഴ ചുമത്തുമെന്നും മൂന്നാം തവണ ആവർത്തിച്ചാൽ പെർമിറ്റ്​ റദ്ദാക്കുമെന്നും ദുബൈ പൊലീസ്​ ഓപറേഷൻസ്​ വകുപ്പ്​ അസി. കമാൻഡർ ഇൻ ചീഫ്​ മേജർ ജനറൽ സൈഫ്​ മുഹൈർ അൽ മസ്​റൂയി വ്യക്​തമാക്കി. അതോടൊപ്പം 100കി.മീറ്ററോ കൂടുതലോ വേഗപരിധിയുള്ള റോഡുകളിൽ മണിക്കൂറിൽ 100കി.മീറ്ററിൽ കൂടുതൽ വേഗതയിൽ ബൈക്ക്​ ഓടിച്ചാൽ ആദ്യ അവസരത്തിൽ 200ദിർഹമും രണ്ടാമത്​ 300ദിർഹമും മൂന്നാമത്​ 400ദിർഹമും പിഴ ഈടാക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി. ഈ വർഷം 962റോഡപകടങ്ങൾ ഡെലിവറി റൈഡർമാരുടെ നിയമിംഘനങ്ങൾ മൂലം ദു​ബൈയിൽ രേഖപ്പെടുത്തിയിടുണ്ടെന്നും അധികൃതർ വ്യക്​തമാക്കി.

കഴിഞ്ഞ വർഷങ്ങളിലായി ദുബൈയിൽ ഡെലിവറി മേഖല വലിയ മുന്നേറ്റമാണ്​ അടയാളപ്പെടുത്തിയിട്ടുള്ളത്​. ഡെലിവറി ആവശ്യക്കാരുടെയും ദുബൈ റോഡിലെ ബൈക്കുകളുടെയും എണ്ണം വളരെ വർധിച്ചിട്ടുണ്ട്​. ട്രാഫിക്​ പഠനങ്ങളും സാ​ങ്കേതിക നിലവാരവും വിലയിരുത്തിയാണ്​ അധികൃതർ ഇടത് ലൈനുകളിൽ​ ഡെലിവറി ​ബൈക്കുകളെ​ വിലക്കുന്ന തീരുമാനമെടുത്തിരിക്കുന്നതെന്നും അ​ധികൃതർ വ്യക്​തമാക്കി.

സർക്കാർ സംവിധാനങ്ങളുമായും സ്വകാര്യ സ്ഥാപനങ്ങളുമായും കൺസൾട്ടനസി കമ്പനികളുമായും ഈ വിഷയത്തിൽ കഴിഞ്ഞ മാസങ്ങളിൽ ആർ.ടി.എ യോഗങ്ങൾ ചേർന്ന്​ അഭിപ്രായങ്ങൾ തേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaidubai policegulfnewsDubai Road Transport AuthorityDelivery Bike
News Summary - Delivery bikes banned from left lane in Dubai; law to come into effect from November 1
Next Story