Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹി ഭദ്രാസന സുവർണ ജൂബിലി ആഘോഷം: യു.എ.ഇ റീജനൽ മീറ്റിങ് 18ന്

text_fields
bookmark_border
ഡൽഹി ഭദ്രാസന സുവർണ ജൂബിലി ആഘോഷം: യു.എ.ഇ റീജനൽ മീറ്റിങ് 18ന്
cancel

ദുബൈ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഡൽഹി ഭദ്രാസനത്തിന്‍റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന യു.എ.ഇ റീജ്യനൽ മീറ്റിങ് ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 10.30ന് ദുബൈ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടക്കും. യു.എ.ഇയിലെ വിവിധ ഓർത്തഡോക്സ് ഇടവകകളിൽ നിന്നുള്ള വൈദികരും സഭാ പ്രതിനിധികളും ആത്മീയ സംഘടനാ ഭാരവാഹികളും വിശ്വാസികളും പങ്കെടുക്കും.

ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ അർമേനിയൻ ഓർത്തഡോക്സ് സഭയുടെ യു.എ.ഇയുടെയും ഖത്തറിന്‍റെയും പ്രിലേറ്റ് ആയ ബിഷപ്പ് മെസ്രോബ് സർകിസിയൻ മുഖ്യാതിഥിയായിരിക്കും. ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ ആശിഷ് കുമാർ വർമ വിശിഷ്ടാതിഥിയാകും. കോട്ടയം ഓർത്തഡോക്സ് വൈദിക സെമിനാരി മുൻ പ്രിൻസിപ്പൽ ഫാ. ഡോ. കെ.എം. ജോർജ് മുഖ്യപ്രഭാഷണം നടത്തും.

രാവിലെ ഏഴിന് വിശുദ്ധ കുർബാനയോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് പ്രഭാതഭക്ഷണവും ബാന്‍റ് വാദ്യമേളവും. സമ്മേളന വേദിയിലേക്ക് ഘോഷയാത്രയായി എത്തിച്ചേരുന്ന പ്രതിനിധികളുടെ സാന്നിധ്യത്തിൽ യു.എ.ഇയുടെയും ഇന്ത്യയുടെയും ദേശീയഗാനങ്ങൾ ആലപിച്ച് ഔദ്യോഗിക സമ്മേളനത്തിന് തുടക്കം കുറിക്കും.

ദുബൈ സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. അജു എബ്രഹാം സ്വാഗതപ്രസംഗം നടത്തും. തുടർന്ന് ഭദ്രദീപം തെളിയിക്കൽ, അധ്യക്ഷപ്രസംഗം, ഡൽഹി ഭദ്രാസനത്തിന്‍റെ സുവർണ ജൂബിലി ചരിത്രം അടയാളപ്പെടുത്തുന്ന വീഡിയോ പ്രദർശനം, മുഖ്യപ്രഭാഷണം എന്നിവ അരങ്ങേറും. യു.എ.ഇയിലെ വിവിധ ഓർത്തഡോക്സ് ഇടവകകളെ ചടങ്ങിൽ ആദരിക്കും. അബൂദബി, ദുബൈ, അൽ ഐൻ, ജബൽ അലി, ഷാർജ, ഫുജൈറ, റാസൽ ഖൈമ ഇടവകകളിലെ വൈദികരും വിശ്വാസികളും പങ്കെടുക്കും .

ദുബൈ സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ കൊയർ അവതരിപ്പിക്കുന്ന ആരാധന സംഗീത പരിപാടി ‘കോലോ ദ് ശുബ്ഹോ’യും അൽ ഐൻ, ജെബൽ അലി ദേവാലയങ്ങളുടെയും കൊയർ പ്രെസന്‍റേഷൻസും ഉണ്ടായിരിക്കും. ഡൽഹി ഭദ്രാസനത്തിന്‍റെ 50 വർഷത്തെ യാത്രയെ അനുസ്മരിക്കുന്നതിനൊപ്പം യു.എ.ഇയിലെ ഇടവകകൾ തമ്മിലുള്ള ഐക്യവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വേദിയായും റീജ്യനൽ മീറ്റിങ് മാറും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE Regional Meeting In Dubai
Next Story