അപകീർത്തി പ്രചാരണം; ലക്ഷം ദിർഹം നഷ്ടപരിഹാരം
text_fieldsഅബൂദബി: സ്നാപ് ചാറ്റ് അക്കൗണ്ട് വഴി അപകീര്‍ത്തിപരമായ പ്രചാരണങ്ങള്‍ നടത്തിയതിന് അല്‍ഐനിലെ മൊബൈല്‍ ഫോണ്‍ ചില്ലറ വ്യാപാര സ്ഥാപനത്തിലെ രണ്ട് ജീവനക്കാരോട് ഒരുലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് അല്‍ഐന്‍ കോടതി. സ്ഥാപനം വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതായും ഉപയോക്താക്കളെ കബളിപ്പക്കുന്നുവെന്നുമായിരുന്നു ഇരുവരുടെയും പ്രചാരണം.
ദുഷ്പ്രചാരണ നടത്തിയ സ്നാപ് ചാറ്റ് അക്കൗണ്ടിലൂടെ തന്നെ സത്യാവസ്ഥ വ്യക്തമാക്കി പ്രതികള്‍ ക്ഷമാപണം നടത്തണമെന്നും കോടതി വിധിച്ചു. അല്‍ഐന്‍ സിവില്‍, കമേഴ്സ്യല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റിവ് ക്ലെയിംസ് കോടതിയുടേതാണ് ഉത്തരവ്. തങ്ങള്‍ക്കുനേരിട്ട മാനഹാനിക്ക് രണ്ടുലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്ഥാപനം മൂന്നുപേര്‍ക്കെതിരേ കോടതിയെ സമീപിക്കുകയായിരുന്നു. ആദ്യം ക്രിമിനല്‍ കോടതി പരിഗണിച്ച കേസില്‍ മൂന്നു പ്രതികളും കുറ്റക്കാരെന്നു കണ്ടെത്തുകയും ഓരോരുത്തര്‍ക്കും പതിനായിരം ദിര്‍ഹം വീതം പിഴ ചുമത്തുകയും വ്യാജ പ്രചാരണം നടത്തിയ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാനും വീഡിയോ ഡിലീറ്റ് ചെയ്യാനും ഉത്തരവിടുകയും ചെയ്തിരുന്നു. തങ്ങള്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതികള്‍ വാദിച്ചെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.ഇതിനുശേഷമാണ് പരാതിക്കാരായ സ്ഥാപനം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവില്‍ കേസ് ഫയല്‍ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

