Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവൈദ്യുതി വിതരണ മേഖലയിൽ...

വൈദ്യുതി വിതരണ മേഖലയിൽ ലോകത്തെ ഏറ്റവും മികച്ച സ്​ഥാപനം ദീവ

text_fields
bookmark_border
വൈദ്യുതി വിതരണ മേഖലയിൽ ലോകത്തെ ഏറ്റവും മികച്ച സ്​ഥാപനം ദീവ
cancel
ദുബൈ: ​വൈദ്യുതി വിതരണരംഗത്തെ മികച്ച സ്​ഥാപനങ്ങളുടെ പട്ടികയിൽ ദുബൈ ഇലക്​ട്രിസിറ്റി ആൻറ്​ വാട്ടർ അതോറിറ്റി (ദീവ) ഒന്നാം സ്​ഥാനത്ത്​.
ലോകബാങ്കി​​െൻറ ഏറ്റവും പുതിയ റിപ്പോർട്ടിലാണ്​ 190 രാജ്യങ്ങളെ പിന്തള്ളി ദീവ ഒന്നാമതെത്തിയത്​. ദേവ നടപ്പാക്കുന്ന അൽ നാമുസ്​ പദ്ധതിയാണ്​ ഏറെ പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നത്​. 150 കിലോവാട്ട്​ വരെ ശേഷിയുള്ള കണക്ഷനുകൾ 10 ദിവസം കൊണ്ട്​ നൽകുന്ന പദ്ധതിയാണിത്​.അപേക്ഷ സ്വീകരിക്കുന്നത്​ മുതൽ കണക്ഷൻ നൽകുന്നത്​ വരെയുള്ള നടപടികൾ എട്ട്​ ദിവസം കൊണ്ടും സാ​േങ്കതിക പരിശോധനയും മറ്റും രണ്ട്​ ദിവസം കൊണ്ടും പൂർത്തിയാക്കും​. അമേരിക്കയിലും യൂറോപ്പിലുമുള്ള സമാന സ്​ഥാപനങ്ങളേക്കാൾ കൂടുതൽ വിശ്വാസ്യതയുള്ളത്​ ദീവക്കാണ്​. വൈദ്യുതിയുടെ പ്രസരണ നഷ്​ടം 3.3 ശതമാനമായി കുറക്കാൻ ദീവക്ക്​ കഴിഞ്ഞിട്ടുണ്ട്​. യൂറോപ്പിലും അമേരിക്കയിലും ഇത്​ യഥാക്രമം ആറ്​,ഏഴ്​ ശതമാനമാണ്​.ജലവിതരണത്തിലുള്ള നഷ്​ടം വടക്കേ അമേരിക്കയിൽ പോലും 15 ശതമാനമായിരിക്കെ ദീവക്ക്​ എട്ട്​ ശതമാനമാക്കാനായി​. ലോകത്ത്​ തന്നെ ഏറ്റവും മികച്ച പ്രകടനമാണിത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsdeeva uae gulf news
News Summary - deeva uae gulf news
Next Story