മധുരം ചാലിച്ച് ദീപാവലി ആഘോഷം
text_fieldsഅബുദബി: പ്രകാശത്തിന്‍െറയും മധുരത്തിന്‍െറയും ആഘോഷമായ ദീപാവലിയെ വിവിധ രാജ്യങ്ങളിലുള്ളവര്‍ ആവേശപൂര്‍വം വരവേല്‍ക്കുന്നു. ദീപാവലി പ്രമാണിച്ച് മധുരപലഹാരങ്ങളുടെ വലിയ ശേഖരമാണ് ബേക്കറി കടകളില്‍ ഒരുക്കിയിരിക്കുന്നത്. ദീപാവലി നാളുകളില്‍ പലഹാരങ്ങളുടെ വില്‍പന അഞ്ചിരട്ടിയോളം വര്‍ധിക്കുന്നതായി കച്ചവടക്കാര്‍ പറയുന്നു.
ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനമായി നല്‍കാനും സ്വന്തം വീടുകളിലേക്കും പലരും ദീപാവലി മധുരം കൊണ്ടുപോകുന്നു. വ്യാപാര സ്ഥാപനങ്ങളില്‍ ഉപഭോക്താക്കള്‍ക്കും മധുരം വിതരണം ചെയ്യുന്നു.
ഫോണില്‍ വിളിച്ചും വാട്ട്സാപ്പില്‍ സന്ദേശങ്ങള്‍ അയച്ചും നേരിലും ദീപാവലി ആശംസ കൈമാറുന്ന തിരക്കിലാണ് ജനങ്ങള്‍. ഇന്ത്യക്കാര്‍ക്ക് പുറമെ നേപ്പാള്‍, ശ്രീലങ്ക രാജ്യക്കാരും ദീപാലി ആഘോഷത്തില്‍ പങ്കുചേരുന്ന ു.
അബൂദബി ഫെറാരി വേള്‍ഡില്‍ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ ദീപാവലിയാഘോഷം നടക്കുന്നുണ്ട്. ഇന്ത്യന്‍ എംബസി ഷര്‍ഷെ ദഫേ നിതാ ഭൂഷണ്‍, ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ എന്നിവര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങള്‍ ആഘോഷത്തോടനുബന്ധിച്ച് അവതരിപ്പിച്ചു. ഇന്ത്യയുടെ പൈതൃകം ലോകത്തിന് പരിചയപ്പെടുത്തുകയാണ് പരിപാടി ലക്ഷ്യമിടുന്നത്.
ആദ്യമായാണ് ഇന്ത്യന്‍ തനത് കലാരൂപങ്ങളുടെ പ്രദര്‍ശനം ഫെറാരി വേള്‍ഡില്‍ അരങ്ങേറുന്നത്. പരമ്പാരാഗത കലാപരിപാടികള്‍ക്കൊപ്പം വ്യത്യസ്ത രുചികള്‍ ആസ്വദിക്കാനുള്ള അവസരവും നവംബര്‍ അഞ്ച് വരെ നടക്കുന്ന ആഘോഷത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
