എങ്ങും ദീപപ്രഭ ; ദീപാവലി രാവ് ഉത്സവമാക്കി പ്രവാസികള്‍
text_fieldsദുബൈ: ഐശ്വര്യത്തിന്‍െറയും നന്മയുടെയും വിജയത്തെ ദീപാലങ്കാരമാക്കി പ്രവാസികള്‍ കൃഷ്ണപക്ഷത്തിലെ ഉത്സവ രാവ് ആടിയും പാടിയും സന്തോഷഭരിതമാക്കി. ഇന്നും നാളെയുമാണ് ദീപാവലിയുടെ പ്രധാന ചടങ്ങുകള്‍ ഇന്ത്യയില്‍ നടക്കുകയെങ്കിലും അവധി ദിനമായ വെള്ളിയാഴ്ചയായിരുന്നു പ്രവാസലോകത്തെ ആഘോഷം.
എല്ലാ എമിറേറ്റുകളിലും മധുരാഘോഷം പൊടിപൊടിച്ചു. വ്യാഴാഴ്ച്ച വൈകീട്ടോടെ തന്നെ പൂത്തിരികള്‍ കത്തിച്ചും മണ്‍ ചിരാതുകള്‍ തിരികൊളുത്തിയും സ്ത്രീകളും കുട്ടികളും വെളിച്ചത്തിന്‍െറയും ഐശ്വര്യത്തിന്‍്റെയും ആഘോഷത്തെ വരവേറ്റു.
വടക്കേ ഇന്ത്യക്കാരുടെ നേതൃത്വത്തിലായിരുന്നു പ്രധാന ആഘോഷങ്ങള്‍. ചെറിയൊരു വിഭാഗം മലയാളികള്‍ അടക്കമുള്ള തെക്കേ ഇന്ത്യക്കാരും ആഘോഷങ്ങളില്‍ സജീവമായി. ഒറ്റ ദിവസമായി ആഘോഷിക്കുന്നവരും രണ്ടു ദിവസങ്ങളിലായി ദീപാവലി കൊണ്ടാടുന്നവരും ഉണ്ട്. കേരളത്തില്‍ മലയാളികള്‍ ദീപാവലി പൊതുവെ ആഘോഷിക്കാറില്ളെങ്കിലും മറുനാട്ടില്‍ ഇന്ത്യക്കാരുടെ ആഘോഷങ്ങള്‍ എല്ലാം ഒരുമയോടെ ആഘോഷിക്കുന്ന പ്രവാസി മലയാളികള്‍ ദീപാവലിയും ആഘോഷമാക്കുന്നു.
വടക്കേ ഇന്ത്യക്കാര്‍ കൂടുതലായി താമസിക്കുന്ന ബര്‍ദുബൈയില്‍ ദീപാവലിയുടെ പൊലിമ എങ്ങും കാണാമായിരുന്നു. ദീപങ്ങളാല്‍ അലംകൃതമാക്കിയ ഫ്ളാറ്റ് സമുച്ചയങ്ങളും വില്ലകളും കടകളും തെരുവുകളും ഉത്സവച്ഛായ പകര്‍ന്നു. കടകളില്‍ പലഹാരങ്ങള്‍ നിരത്തിവെച്ചിരുന്നു.
സൂപ്പര്‍ മാര്‍ക്കറ്റുകളിലും ദീപാവലി ആഘോഷങ്ങള്‍ക്കായുള്ള പൂജാസാമഗ്രികളും മധുര പലഹാരങ്ങളും മണ്‍ചിരാതുകളും ദിവസങ്ങള്‍ക്കു മുമ്പേ വില്‍പ്പനക്കത്തെിയിരുന്നു. ചന്ദനത്തിരികള്‍, സുഗന്ധ ധൂപങ്ങള്‍ തുടങ്ങിയവയുടെയും വിവിധ വര്‍ണ്ണങ്ങളിലുള്ള പൗഡറുകളുടെയും വില്‍പ്പന സജീവമാണെന്ന് വ്യാപാരികള്‍ പറഞ്ഞു.
യു.എ.ഇ.യില്‍ പടക്കം നിരോധിച്ചതിനാല്‍ പൂത്തിരി പോലുള്ളവ കത്തിച്ചായിരുന്നു പ്രധാന ആഘോഷം. ഫ്ളാറ്റുകള്‍ക്കുള്ളില്‍ നിന്ന് തന്നെ എറിഞ്ഞു പൊട്ടിക്കാന്‍ കഴിയുന്ന ചെറിയ ഏറുപടക്കങ്ങളും വില്‍പ്പനക്കുണ്ട്. ബര്‍ ദുബൈ ഗ്രീക്ക് പരിസരങ്ങളില്‍ സ്ത്രീകളും കുട്ടികളും അടക്കം പാതിരാ വരെ ആഘോഷങ്ങളില്‍ മുഴുകി. വെള്ളിയാഴ്ച വൈകീട്ട് ചെറിയ കളിക്കളങ്ങളും പാര്‍ക്കിങ്ങുകളുമൊക്കെ കേന്ദ്രീകരിച്ച് കുടുംബങ്ങള്‍ ഒത്തുചേര്‍ന്നായിരുന്നു പലയിടങ്ങളിലും ആഘോഷങ്ങള്‍ നടന്നത്.
ബര്‍ദുബൈയിലെ ശിവ, ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയും വൈകുന്നേരവും പ്രത്യേക പൂജാ കര്‍മങ്ങള്‍ നടന്നു. പൂജാകര്‍മ്മങ്ങള്‍ ഇന്നും നാളെയും തുടരുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രപരിസര ങ്ങളില്‍ ദീപാവലി ‘സ്പെഷല്‍’ പൂക്കളുടെയും പൂജാസാമഗ്രികളുടെയും വില്പനയും സജീവമായുണ്ടായിരുന്നു. ദുബൈയില്‍ വിവിധ ക്ളബ്ബുകളുടെയും ഹോട്ടലുകളുടെയും നേതൃത്വത്തിലും ദീപാവലിആഘോഷങ്ങള്‍ നടക്കുന്നുണ്ട്.
പ്രമുഖ സ്വര്‍ണാഭരണശാലകളും ദീപാവലി ഓഫറുകള്‍ ആഴ്ചകള്‍ക്ക്പ്ര മുമ്പേ ഖ്യാപിച്ചുകഴിഞ്ഞു. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ് ദീപാവലിയെന്ന് വിശ്വാസമുണ്ട്. ദീപാവലി നാളില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനം നല്‍കുന്നതിനും മറ്റുമായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവരും കുറവല്ല.