സ്വർണത്തിലും വർണത്തിലും മുങ്ങി ദീപാവലി വിപണി
text_fieldsദുബൈ: ദീപാവലി ആഘോഷ വേളയിൽ മധുരപലഹാരക്കടകൾ കഴിഞ്ഞാൽ ഏറ്റവുമധികം ആളുകൾ കയറിയിറങ്ങുന്നത് സ്വർണം വാങ്ങാൻ തന്നെ. തെന്നിന്ത്യൻ സമൂഹം ഇന്നലെ ദീപാവലി ആഘോഷിച്ചപ്പോൾ ഉത്തരേന്ത്യക്കാർക്ക് ഇന്നാണ് ആഘോഷം. ദുബൈയുടെ സ്വർണത്തെരുവായ ഗോൾഡ് സൂഖിൽ ആഭരണശാലകളെല്ലാം ഉപഭോക്താക്കളെ വരവേൽക്കാൻ മികച്ച ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിെൻറ ആഗോള ബ്രാൻറുകളായി മാറിയ ജ്വല്ലറികളിലാണ് ഇന്ത്യക്കാരും വിദേശികളും ഉൾപ്പെടെ ആളുകൾ കൂടുതലായി എത്തുന്നത്. ദീപാവലി ഒാഫറായി സ്വർണ നാണയവും സ്വർണം നേടാൻ അവസരമൊരുക്കുന്ന സമ്മാന കൂപ്പണും പണിക്കൂലി ഡിസ്കൗണ്ടും മുൻകൂർ ബുക്ക് ചെയ്യുന്നവർക്ക് ആനുകൂല്യവുമെല്ലാം നൽകുന്നുണ്ട്. സ്വര്‍ണ്ണ വിലയില്‍ തിങ്കളാഴ്ച മുതല്‍ ചെറിയ കുറവ് അനുഭവപ്പെട്ടത് വില്‍പനക്കാര്‍ക്കും വാങ്ങാനെത്തുന്നവര്‍ക്കും ഗുണം ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ഇന്നലെയും വില മാറ്റമില്ലാതെ തുടരുന്നുവെങ്കിലും ഗള്‍ഫ് വിപണിയില്‍ ഉള്ള വില വ്യത്യാസവും ഗുണമാണ് . 22 കാരറ്റ് ഗ്രാമിന് 145.75 ദിര്‍ഹവും 24 കാരറ്റ് 155 ദിര്‍ഹവുമാണ് ബുധനാഴ്ച്ചയിലെ നിരക്ക്.
ദീപാവലി ഓഫറുകള്‍ സംബന്ധിച്ച് നിരവധി അന്വേഷണങ്ങള്‍ വില്പനശാലകളിലെത്തുന്നുണ്ട്. ദീപാവലിനാളില്‍ സ്വര്‍ണം വാങ്ങുന്നതിനായി നിരവധി ബുക്കിങ്ങുകളും ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിൽപനയിൽ 20 മുതല്‍ 30 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത് . ഇന്നും നാളെയും തിരക്കിട്ട കച്ചവടം തന്നെയാകുമെന്നാണ് ജ്വല്ലറി ഉടമകളുടെ കണക്കു കൂട്ടല്‍ .
ദീപാവലി ആഘോഷങ്ങള്‍ക്കുശേഷം ശൈത്യകാലം തുടങ്ങുന്നതും രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതും വില്പനയില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. നാട്ടില്‍ നിന്ന് സന്ദര്‍ശകവിസയിലെത്തി സ്വര്‍ണം വാങ്ങി മടങ്ങുന്ന മലയാളികളുടെ ഇഷ്ട ലക്ഷ്യകേന്ദ്രങ്ങളാണ് ഗള്‍ഫ് രാജ്യങ്ങള്‍.
പ്രത്യേകിച്ച് ദുബൈ. ഒരു ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയാല്‍ നാട്ടിലെ അപേക്ഷിച്ച് 27,000 രൂപയുടെ ലാഭമുണ്ടാകുമെന്നതിനാല്‍ വിമാനക്കൂലി കുറഞ്ഞു നിൽക്കുന്ന ഈ മാസങ്ങളില്‍ ദീപാവലിയും സ്വര്‍ണം വാങ്ങലും ഒന്നിച്ചുനടത്താനായി ഗള്‍ഫിലെത്തുന്നവരുടെ എണ്ണം ഏറിയിട്ടുണ്ടെന്നാണ് സ്വര്‍ണ-വജ്രാഭരണ ബിസിനസ് സ്ഥാപനങ്ങളുടെ വിലയിരുത്തല്‍.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
