ഇസ്ലാമിക് സാഹിത്യ മത്സരങ്ങൾ വിജയിപ്പിക്കാൻ തീരുമാനം
text_fieldsRepresentational Image
ഇസ്ലാമിക് സാഹിത്യ മത്സരങ്ങൾ വിജയിപ്പിക്കാൻ തീരുമാനം ഷാർജ: നവംബർ നാല്, അഞ്ച് തീയതികളിലായി കോളിയടുക്കം ശംസുൽ ഉലമ നഗറിൽ നടക്കുന്ന ‘മുസാബഖ 23’ ഇസ്ലാമിക് സാഹിത്യ മത്സരങ്ങൾ വിജയിപ്പിക്കാനും പ്രചാരണം ശക്തമാക്കാനും ദുബൈ- ഷാർജ കോളിയടുക്കം മഹല്ല് കമ്മിറ്റി തീരുമാനിച്ചു. കീഴൂർ റേഞ്ച് സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീനും സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇസ്ലാമിക് സാഹിത്യത്തിന്റെയും കലയുടെയും സ്നേഹ ഇശൽ നുകരാൻ കോളിയടുക്കം ശംസുൽ ഉലമ നഗറിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടക സമിതി അറിയിച്ചു. 21 മദ്റസകളിലെ 600ൽ കൂടുതൽ മത്സരാർഥികൾ പങ്കെടുക്കുന്ന ഇസ്ലാമിക് കലാമത്സരം രണ്ട് ദിവസം രാവും പകലുമായാണ് നടക്കുന്നത്. മത്സരാർഥികൾക്കും പൊതുജനങ്ങൾക്കും വേണ്ട എല്ലാ സൗകര്യങ്ങളും കോളിയടുക്കം ശംസുൽ ഉലമ നഗറിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

