നാല് വയസ്സുള്ള മലയാളി ബാലൻ വിമാനത്തിൽ മരിച്ചു
text_fieldsഅബൂദബി: കുടുംബത്തിെൻറ കൂടെ ഉംറക്ക് പോയി തിരിച്ചുവരുമ്പോൾ നാല് വയസ്സുള്ള കുട്ടി വിമാനത്തിൽ മരിച്ചു. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മന്നയിലെ കെ.പി ഹൗസിൽ മുഹമ്മദലി-ജുബൈരിയ ദമ്പതികളുടെ മകൻ യഹ്യ ആണ് മരിച്ചത്. നേരത്തെ അസുഖമുള്ള കുട്ടിയാണ്.
നാട്ടിൽനിന്ന് 15 ദിവസം മുമ്പ് ഉംറക്ക് പുറപ്പെട്ട ഇവർ തിങ്കളാഴ്ച മസ്കത്ത് വഴിയുള്ള ഒമാൻ എയർ വിമാനത്തിലാണ് മടങ്ങിയത്. യാത്രക്കിടെ കുട്ടി മരിച്ചതിനാൽ വിമാനം അബൂദബിയിൽ ഇറക്കുകയായിരുന്നു. അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ വെച്ച് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മുസ്തഫ, ഹാദി എന്നിവരാണ് യഹ്യയുടെ സഹോദരങ്ങൾ.