Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലയാളി നവവരൻ ...

മലയാളി നവവരൻ  അൽ​െഎനിൽ  ഷോക്കേറ്റ്​ മരിച്ചു

text_fields
bookmark_border
മലയാളി നവവരൻ  അൽ​െഎനിൽ  ഷോക്കേറ്റ്​ മരിച്ചു
cancel

അൽ-ഐൻ: വിവാഹം കഴിഞ്ഞ് നാട്ടിൽനിന്നെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു. അൽഐനിലെ മഖാം പാലസിൽ ഡ്രൈവറായി ജോലി ചെയ്​തിരുന്ന കൽപകഞ്ചേരി  തവളഞ്ചിന സ്വദേശി ചക്കാരത്ത് അബ്ദുറഹ്മാൻ-റുഖിയ്യ
ദമ്പതികളുടെ മകൻ സി.കെ. മുഹമ്മദ് അലി (26) ആണ് മരിച്ചത്.

ബുധനാഴ്​ച രാവിലെ കുളിമുറിയിൽ കയറിയ മുഹമ്മദ്​ അലി പുറത്തുവരാതായപ്പോൾ സഹപ്രവർത്തകർ വാതിൽ തകർത്ത്​ അകത്തുകടന്നപ്പോഴാണ്​ ഷോക്കേറ്റ്​ മരിച്ചതായി കണ്ടത്​. ഒരു മാസം മുമ്പ് വിവാഹം കഴിഞ്ഞ മുഹമ്മദ് അലി അൽഐനിൽ തിരിച്ചെത്തിയിട്ട് നാല് ദിവസമാകുമ്പോഴാണ് ദാരുണ സംഭവം. 
അൽഐൻ ഐ.സി.എഫ് നേതാക്കളായ ഹംസ മുസ്​ലിയാർ ഇരിങ്ങാവൂർ, സെയ്തലവി കുറ്റിപ്പാല, അബ്ദുൽ റഷീദ് പാലാഴി, റഷീദ് മുസ്​ലിയാർ കൊപ്പം എന്നിവർ സന്ദർശിച്ച്​ പ്രാർത്ഥന നടത്തി. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathgulf newsaue news
News Summary - death-uae-uae news
Next Story