സുരേഷിെൻറ വേര്‍പാട് വിശ്വസിക്കാനാകാതെ സുഹൃത്തുക്കള്‍
text_fieldsറാസല്‍ഖൈമ: കഴിഞ്ഞ ദിവസം നാട്ടില്‍ നിര്യാതനായ റാസല്‍ഖൈമ ഫൈന്‍ ആർട്സ് അഡ്വർെട്ടസ്മെൻറ് സ്ഥാപനത്തിെൻറ ഉടമയായിരുന്ന സുരേഷ്കുമാറിെൻറ (53) വേര്‍പാട് വിശ്വസിക്കാനാകാതെ സുഹൃത്തുക്കള്‍. 22 വര്‍ഷം മുമ്പ് റാസല്‍ഖൈമയില്‍ എത്തിയ ഇദ്ദേഹം ഒരു വര്‍ഷമായി രക്താര്‍ബുദ ബാധെയത്തെുടര്ന്ന് ചികില്‍സയിലായിരുന്നു. ഒന്നര മാസം മുമ്പ് റാസല്ഖൈമയിെലത്തെിയ സുരേഷ് അസ്വസ്ഥതയത്തെുടര്ന്ന് ഉടന്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അസുഖം മൂർഛിച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാരം ബുധനാഴ്ച്ച നടന്നു.
കൊല്ലം കടക്കല്‍ ചിതറ അലക്കുന്നില് വീട്ടില്‍ എന്‍. ദിവാകരന്-ഹൈമാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു സുരേഷ്. മക്കള്‍: സുബിന്, സുനൂപ്. റാസല്‍ഖൈമയിലെ ബിസിനസ് - സാമൂഹ്യ സേവന മേഖലയിലെ സൗമ്യ സാന്നിധ്യമായിരുന്നു. സുരേഷ് കുമാറിെൻറ നിര്യാണത്തില്‍ വിവിധ തുറകളിലെ വ്യക്തിത്വങ്ങളും വ്യത്യസ്ത കൂട്ടായ്മകളും സുഹൃത്തുക്കളും അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
