യു.എ.ഇയിൽ ബലാത്സംഗത്തിന് വധശിക്ഷ
text_fieldsദുബൈ: യു.എ.ഇയിൽ ബലാത്സംഗത്തിന് വധശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. 14 വയസ്സിൽ താഴെയുള്ളവരുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കും. കുട്ടികളുടെയും അഗതികളുടെയും സംരക്ഷണത്തിന് നിലവിലുള്ള ജുവനൈൽ നിയമങ്ങൾക്കു പുറമെയാണ് ബലാത്സംഗത്തിന് വധശിക്ഷ ലഭിക്കുന്ന ഫെഡറൽ നിയമമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
ബലം പ്രയോഗിച്ച് സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും, ബലപ്രയോഗത്തിലൂടെ പുരുഷനുമായി പ്രകൃതിവിരുദ്ധ ബന്ധത്തിലേർപ്പെടുന്നതും വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ, 14 വയസ്സിന് താഴെയുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ ബലപ്രയോഗം തെളിയിക്കേണ്ടതില്ല. നിഷ്കളങ്കത, മറവിരോഗം എന്നിവ മുതലെടുത്ത് നടത്തുന്ന ലൈംഗിക അതിക്രമങ്ങളും വധശിക്ഷ ലഭിക്കാവുന്ന ബലാത്സംഗമായി കണക്കാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

