Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരണ്ട്​ വയസ്സുകാരന്‍റെ...

രണ്ട്​ വയസ്സുകാരന്‍റെ മരണം: കാർ ഡ്രൈവർക്ക്​ മാപ്പുനൽകി കുടുംബം

text_fields
bookmark_border
രണ്ട്​ വയസ്സുകാരന്‍റെ മരണം: കാർ ഡ്രൈവർക്ക്​ മാപ്പുനൽകി കുടുംബം
cancel
camera_alt

അലൻ റൂമി

ദുബൈ: പാപമോചനത്തിന്‍റെയും പശ്ചാത്താപത്തിന്‍റെയും മാസമായ വിശുദ്ധ റമദാനിൽ മനസ്സിന്​ കുളിരേകുന്ന ഒരു വാർത്ത സമ്മാനിക്കുകയാണ് പ്രവാസികളായ​ മലയാളി ദമ്പതികൾ. ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ പിഞ്ചോമനയെ കാറപകടത്തിൽ നഷ്ടപ്പെട്ട വേദനയിൽ ഉള്ളകം വേവുമ്പോഴും വിശുദ്ധ റമദാനി​നെ സാക്ഷിയാക്കി കാർ ഡ്രൈവർക്ക്​ നിരുപാധികം മാപ്പുനൽകാൻ തയാറായിരിക്കുകയാണീ കുടുംബം. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീനും ഭാര്യ സഫ്‌നയുമാണ്​ ലോക മനസ്സാക്ഷിയെ ​ആർദ്രമാക്കുന്ന ധീരമായ തീരുമാനം കൈകൊണ്ടത്​.

അപകടത്തിൽ ഉൾപ്പെട്ട ഡ്രൈവർക്ക്​ മാപ്പു നൽകാൻ തയാറാണെന്ന്​ കുടുംബം അറിയിച്ചതായി ‘ഖലീജ്​ ടൈംസാ’ണ്​​​ റിപ്പോർട്ട്​ ചെയ്തത്​. ഇക്കാര്യം ഷാർജ പൊലീസിനെയും കുടുംബ അറിയിച്ചിട്ടുണ്ടെന്നാണ്​ റിപ്പോർട്ട്​​. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്ന പ്രവാസ ലോകത്തെ കണ്ണീരാഴ്ചത്തിയ ദാരുണമായ അപകടം​. പ്രവാസിയായ ഉപ്പയെ കാണാനായി സന്ദർശക വിസയിൽ ഉമ്മയോടൊപ്പം എത്തിയതായിരുന്നു രണ്ട്​ വയസ്സുകാരൻ അലൻ റൂമി. വൈകീട്ട്​ ഉമ്മയോടൊപ്പം പുറത്തിറങ്ങിയപ്പോഴാണ്​ അപ്രതീക്ഷിതമായ അപകടം സംഭവിച്ചത്​. സന്തോഷം നിറഞ്ഞുനിൽക്കേണ്ട സന്ദർശന കാലയളവിലാണ്​ ഉള്ളുലക്കുന്ന മഹാ ദുരന്തം കുടുംബത്തിന്​ വന്ന്​ ചേർന്നത്​.

ഉമ്മയുടെ കൈയിൽനിന്ന്​ വഴുതിമാറിയ അലനെ എതിരെ വന്ന കാറിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. തലാൽ ഗ്രൂപ്പിന്​ കീഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി നോക്കുകയാണ്​ പിതാവ്​ ഷറഫുദ്ദീൻ. മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം ഖിസൈസിലെ ഖബർസ്ഥാനിൽ ഖബറടക്കിയ ശേഷം കുടുംബം നാട്ടിലേക്ക്​ തിരികെ പോവുകയായിരുന്നു. അതേസമയം, സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കിയ പൊലീസ്​ കേസ്​ പ്രോസിക്യൂഷന്​ കൈമാറിയിരിക്കുകയാണ്​. തുടർ നടപടികൾ ​ഇനി കോടതി തീരുമാനിക്കണം. അപകടത്തിൽപെട്ട കാർ ഡ്രൈവറും പ്രവാസിയാണെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boy deadCar accident in UAESharjah Police c
News Summary - Death of two-year-old: Family forgives car driver
Next Story