ഗർഭസ്ഥ ശിശുവിന്‍റെ മരണം: ലക്ഷം ദിർഹം നഷ്ടപരിഹാരം
text_fieldsദുബൈ: ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ഡോക്ടറും ആശുപത്രിയും ചേർന്ന് ദമ്പതികൾക്ക് ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് ദുബൈ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി. നേരത്തെ ഇടപെട്ടിരുന്നുവെങ്കിൽ തീർച്ചയായും കുഞ്ഞിനെ രക്ഷിക്കാനാവുമായിരുന്നുവെന്നും എന്നാൽ, അടിയന്തര ഘട്ടത്തിൽ കൃത്യമായ ഇടപെടൽ നടത്തുന്നതിൽ ആശുപത്രി പരാജയപ്പെട്ടെന്നും നിരീക്ഷിച്ചാണ് കോടതി വിധി.
ഇത്തരം കേസുകളിൽ സമയം ഒരു നിർണായക ഘടകമാണെന്ന് ഉന്നതതല മെഡിക്കൽ ലയബിലിറ്റി കമ്മിറ്റിയുടെ റിപോർട്ട് പരമാർശിച്ചു കൊണ്ട് കോടതി പറഞ്ഞു. ഗർഭസ്ഥ ശിശുവിന്‍റെ ചലനം കുറഞ്ഞതിനെ തുടർന്നാണ് രോഗി ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് അൾട്രാ സൗണ്ട് സ്കാനിങ്ങിൽ കുഞ്ഞിന്‍റെ ഹൃദയമിടിപ്പ് കുറവാണെന്ന് കണ്ടെത്തി. പക്ഷെ, പരിശോധിച്ച ഡോക്ടർ അടിയന്തര നടപടി സ്വീകരിക്കുന്നതിന് പകരം പ്രൈമറി ഫിസിഷനെ കാണാൻ നിർദേശിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ വാദം.
ഇതേ തുടർന്ന് സ്ഥിരം ഡോക്ടറെ കാണാൻ ശാരീരിക അവസ്ഥ കൾസമ്മതിക്കാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് പോയെങ്കിൽ അവിടെ നടന്ന പരിശോധനയിൽ കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നാണ് ദമ്പതികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

