മലപ്പുറം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി
text_fields
റാസൽഖൈമ: 40 വർഷമായി യു.എ.ഇയിൽ പ്രവാസ ജീവിതം നയിച്ച് വന്നിരുന്ന മലപ്പുറം പൊന്മല പൂവാട് സ്വദേശി ചങ്ങനം കുന്നൻ അലവി (സി.കെ. അലവി –62) റാസൽഖൈമയിൽ നിര്യാതനായി. പരേതരായ കുഞ്ഞയമ്മു–സൈനബ ദമ്പതികളുടെ മകനായ ഇദ്ദേഹം 16 വർഷമായി ബനിയാസ് ബിൽഡിംഗ് മെറ്റീരിയൽ സ്ഥാപനത്തിൽ സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ബുധനാഴ്ച്ച റാക് സെയ്ഫ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം ഞായറാഴ്ച്ച രാവിലെ ഒമ്പതോടെ മരിക്കുകയായിരുന്നു. സെയ്ഫ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഭാര്യ: ആയിഷ. മക്കൾ: ഷാഫി, റസീന, റമീസ. മരുമകൻ: അലവി കുട്ടി. സഹോദരങ്ങൾ: അബ്ദുൽ അസീസ് (റാസൽഖൈമ), ഖദീജ, ആയിഷ, നബീസ, ആസിയ, പരേതയായ മറിയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
