ഇൗറ്റ് ആൻറ് ഡ്രിങ്ക് സ്ഥാപകൻ വി.പി.അബ്ദുല്ല നിര്യാതനായി
text_fieldsദുബൈ: യു.എ.ഇയിലെ പ്രമുഖ റസ്റ്ററൻറ് ശൃംഖലയായ ഇൗറ്റ് ആൻറ് ഡ്രിങ്ക് സ്ഥാപകനും എം .ഡിയുമായ വി.പി.അബ്ദുല്ല (62) നാട്ടിൽ നിര്യാതനായി. നാദാപുരം ചാലപ്പുറം ദേശം വെളുത്തപറമ്പത്ത് മമ്മുഹാജിയുടെയും ബീയ്യാത്തു ഹജ്ജുമ്മയുടെയും മകനായ അബ്ദുല്ല ടാക്സി ഡ്രൈവറായാണ് യു.എ.ഇ ജീവിതം ആരംഭിച്ചത്. 1982ൽ സത്വയിൽ ആരംഭിച്ച ഇൗറ്റ്ആൻറ് ഡ്രിങ്ക് പിന്നീട് യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഒൗട്ട്ലെറ്റ് തുറക്കുകയായിരുന്നു.
രോഗബാധയെ തുടർന്ന് അമേരിക്കയിൽ ചികിത്സ നടത്തി ആരോഗ്യം വീണ്ടെടുത്ത് യു.എ.ഇയിൽ തിരിച്ചെത്തിയ വി.പി റമദാന് തൊട്ടുമുൻപാണ് നാട്ടിലേക്ക് പോയത്. ഞായറാഴ്ച വൈകീട്ട് ദേഹാസ്വസ്ഥ്യത്തെ തുടർന്ന് കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു.
കോഴിക്കോട് സഫയർ സെൻട്രൽ സ്കൂൾ ചെയർമാൻ,ന്യൂസ് കേരള ദിനപത്രം മാനേജിംഗ് എഡിറ്റർ, സാസ് റെസിഡൻസ് ,ഹാപ്പി കപ്പ് എന്നിവയുടെ മാനേജിങ് പാർട്ണർ എന്നീ നിലകളിലും പ്രവർത്തിച്ചുവരികയായിരുന്നു. പുതിയങ്ങാടി ദാറുസ്ലാം മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡൻറുമാണ്. മയ്യിത്ത് നമസ്ക്കാരം ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് പാവങ്ങാട് ദാറുസ്സലാം മസ്ജിദിൽ നടക്കും. തുടർന്ന് നാദാപുരം ജുമുഅത്ത് പള്ളി ഖബർ സ്ഥാനിൽ മറവുചെയ്യും. ഭാര്യ: സൈനബ. മക്കൾ: അസറ, അസീബ, അഷർ അബ്ദുല്ല. മരുമക്കൾ: കിളിയമണ്ണിൽ അഹമ്മദ് ഫഹദ്, സി. പി സുനീർ, ആയിഷ തസ്നീം(കൊടുവള്ളി). സഹോദരങ്ങൾ: പരേതനായ പോക്കർ ഹാജി, മായിൻ കുട്ടിഹാജി, മൂസ ഹാജി, ഇബ്രാഹിം, മാമി, നഫീസ. ദുബൈ ദേര നാഇഫ് സൂഖ് മസ്ജിദിൽ ചൊവ്വാഴ്ച ഇഷാ നമസ്കാര ശേഷം മയ്യിത്ത് നമസ്കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
