റാസല്‍ഖൈമയില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
text_fieldsറാസല്‍ഖൈമ: തൃശൂര്‍ മതിലകം എമ്മാട് കുമ്പളത്ത് വീട്ടില്‍ മുഹമ്മദ്-, ഖദീജ ദമ്പതികളുടെ മകന് ജിന്‍സില്‍ (26) റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ മരിച്ചു. ആറ് വര്‍ഷമായി ഗള്‍ഫിലുള്ള ജിന്‍സില്‍ രണ്ട് വര്‍ഷമായി റാക് റഫയിലെ നസിയം റസ്റ്റോറൻറിൽ ഡെലിവറി ജീവനക്കാരനായിരുന്നു. ഞായറാഴ്ച്ച രാത്രി ജോലിക്കിടെ ജിന്സിലിന്െറ ബൈക്ക് റഫയില്‍ അപകടത്തില്‍പ്പെട്ടു. വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിങ്കളാഴ്ച്ച രാത്രി ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി. എമ്മാട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ രാവിലെ എട്ടിന് ഖബറടക്കം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സഹോദരങ്ങള്‍: ജൈദ, ജസ്ന, റസല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
