Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎകരൂല്‍ സ്വദേശി...

എകരൂല്‍ സ്വദേശി ദുബൈയിൽ മരിച്ചു

text_fields
bookmark_border
എകരൂല്‍ സ്വദേശി ദുബൈയിൽ മരിച്ചു
cancel

ദുബൈ: കോഴിക്കോട് എകരൂല്‍ ഉണ്ണികുളം വള്ളിയോത്ത് കുറുപ്പറുകണ്ടി അബ്​ദുല്ലയുടെ മകന്‍ സുബൈര്‍ (35) ദുബൈയിൽ മരിച്ചു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ മൂന്നു മാസമായി ദുബൈയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടു​ മാസത്തിനിടെ നടത്തിയ പരിശോധനഫലങ്ങളെല്ലാം നെഗറ്റിവായിരുന്നു. ചൊവ്വാഴ്​ച രാത്രിയാണ്​ മരണം. ശ്വാസതടസ്സത്തെ തുടര്‍ന്ന്‍  ഏപ്രില്‍ 28ന് ദുബൈ ആസ്​റ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കോവിഡ് പരിശോധനഫലം പോസിറ്റിവ് ആയതിനെ തുടര്‍ന്ന്‍ അമേരിക്കന്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

കോവിഡ്​ പ്രോട്ടോകോള്‍ അനുസരിച്ച് ദുബൈ സോനാപൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി. ദുബൈയിലുള്ള സഹോദരന്‍ മുനീറി​​െൻറയും അഷ്‌റഫ്‌ താമരശ്ശേരിയുടെയും നേതൃത്വത്തിലായിരുന്നു ഖബറടക്കം. അമേരിക്കൻ ആശുപത്രിയിലെ ഡോ. ബാലു ഭാസ്​കറായിരുന്നു ചികിത്സ സഹായങ്ങൾ ചെയ്​തിരുന്നത്​. മാതാവ്‌: സുബൈദ. ഭാര്യ: തഹാന തസ്നി (വാളൂര്‍). മക്കള്‍: മുഹമ്മദ്‌ അസീം, മുഹമ്മദ്‌ ആമിര്‍, ഫൈസാന്‍. 
സഹോദരങ്ങള്‍: മുനീര്‍ (ദുബൈ), സഫീര്‍. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsuae newsgulf newsSubair
News Summary - death news-subair-uae news-gulf news
Next Story