അണ്ണാൻതൊടി സ്വദേശി കൽബയിൽ നിര്യാതനായി
text_fieldsനൗഷാദ്
ഫുജൈറ: പാലക്കാട് തച്ചനാട്ടുകര അണ്ണാൻതൊടി സ്വദേശി പരേതനായ കണ്ടംതൊടി അബ്ദുഹാജിയുടെ മകൻ നൗഷാദ് (ബാബു-41) കൽബ ആശുപത്രിയിൽ നിര്യാതനായി. 22 വർഷമായി ഫുജൈറയിൽ ജോലി ചെയ്തുവരുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ആഗസ്റ്റ് 14നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 25 ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഫുജൈറ പാലക്കാട് ജില്ല കെ.എം.സി.സി മുൻ പ്രസിഡൻറ്, നാട്ടുകൽ മുഹ്യിദ്ദീൻ ജുമാ മസ്ജിദ് യു.എ.ഇ മഹല്ല് ജമാഅത്ത് ഭാരവാഹി, യു.എ.ഇ നവവിയ ഫോറം ഭാരവാഹി, മീറ്റ് മണ്ണാർക്കാട് ഭാരവാഹി തുടങ്ങി മത-സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-പ്രാദേശിക സംഘടനകളിലും സംഘങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും. മാതാവ്: ആയിഷ. ഭാര്യ: മിസ്രിയ നമ്പിയത്ത്, കുന്തിപ്പുഴ, മണ്ണാർക്കാട്. മക്കൾ: അബ്ദുൽ നാജിഹ്, ഫാത്തിമ നജാഹ്, മുഹമ്മദ് അയ്മൻ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

