പിതാവ് മരിച്ചതിെൻറ അടുത്ത ദിവസം മകൻ റാസൽഖൈമയിൽ നിര്യാതനായി
text_fieldsറാസൽഖൈമ: പിതാവ് നാട്ടിൽ മരിച്ചതിെൻറ തൊട്ടടുത്ത ദിവസം മകൻ റാസൽഖൈമയിൽ നിര്യാതനായി. കാസർകോട് ഉദുമ ബട്ടിയംകോട്ട് കുഞ്ഞിരാമനാണ് (45) മരിച്ചത്. ഇദ്ദേഹത്തിെൻറ പിതാവ് ചുയമ്പു വെള്ളിയാഴ്ച്ചയാണ് മരിച്ചത്. കുഞ്ഞിരാമൻ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് റാക് സഖർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നേരത്തെ ഗൾഫിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം സന്ദർശക വിസയിൽ വീണ്ടും ജോലി അന്വഷണത്തിലായിരുന്നു.
ഷാർജയിൽ ഡ്രൈവറായി ജോലി തരപ്പെട്ടെങ്കിലും ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഷാർജ കാസിമി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അഞ്ച് ദിവസം മുമ്പ് റാസൽഖൈമയിലേക്ക് മാറ്റുകയും ചെയ്തതായി സുഹൃത്തുക്കൾ പറഞ്ഞു. മാതാവ്: രോഹിണി. ഭാര്യ: സംഗീത. മകൾ: രസിക. മൃതദേഹം തിങ്കളാഴ്ചത്തെ വിമാനത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
