Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2020 2:42 AM GMT Updated On
date_range 3 May 2020 2:42 AM GMTമാഹി സ്വദേശി അജ്മാനിൽ നിര്യാതനായി
text_fieldsbookmark_border
camera_alt??????
അജ്മാൻ: മാഹി സ്വദേശി അജ്മാനിൽ നിര്യാതനായി. മാഹി കല്ലിലാണ്ടി മസ്ജിദിന് അടുത്തുള്ള അങ്ങേമുറ്റത്ത് ടി.കെ. ബഷീറിനെയാണ് (65) അജ്മാനിലെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ഏഴു വർഷമായി അജ്മാനിൽ ഫർണിച്ചർ കമ്പനിയിൽ അക്കൗണ്ടൻറായി ജോലി ചെയ്യുകയായിരുന്നു. ഒറ്റക്ക് താമസിക്കുകയായിരുന്ന ബഷീറിനെ കാണാത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് താമസസ്ഥലം പരിശോധിച്ചപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പരേതരായ അങ്ങേമുറ്റത്ത് മമ്മൂട്ടി - ചെറുകല്ലായി കക്കാട്ട് മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: റുബീന മുണ്ടയാട്ട് (കണ്ണൂർ). മക്കൾ: നാജിദ് ബഷീർ, സാക്കീ ബഷീർ, സിയ ബഷീർ. മരുമകൾ: ഷനൂസിയ ഫർവീൻ. സഹോദരങ്ങൾ: ടി.കെ. യൂസഫ്, പ്രഫ. ടി.കെ. ഹാഷിം, ആയിഷ.
Next Story