ഷാർജയിൽ കെട്ടിടത്തിൽനിന്ന് വീണ യുവാവ് മരിച്ചു
text_fieldsഷാർജ: എമിറേറ്റിലെ അൽ താവുൻ മേഖലയിലെ ബഹുനില കെട്ടിടത്തിൽനിന്ന് വീണ് പ്രവാസിയായ യുവാവ് മരിച്ചു. 44കാരനായ സിറിയൻ യുവാവാണ് മരിച്ചതെന്ന് ഷാർജ പൊലീസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ജനുവരി 31ന് രാത്രി 11 മണിയോടെയാണ് സംഭവം. വഴിയാത്രക്കാരനാണ് കെട്ടിടത്തിന് താഴെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ യുവാവിനെ കണ്ടെത്തിയത്.
ഇയാൾ ഉടൻ എമർജൻസി സർവിസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ്, സി.ഐ.ഡി, നാഷനൽ ആംബുലൻസ് ടീമുകൾ ഉടൻ സംഭവസ്ഥലത്ത് എത്തുകയും അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് നിയമനടപടികൾ പൂർത്തീകരിച്ച് 11.30ഓടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മരണ കാരണം കണ്ടെത്താനുള്ള അന്വേഷണം നടന്നു. ആത്മഹത്യയാണോ എന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചാണ് അന്വേഷണം. സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

