അജ്മാനിൽ യുവാവ് കുത്തേറ്റ് മരിച്ചു
text_fieldsഅജ്മാന്: ഒരുമിച്ച് താമസിക്കുന്നയാളുടെ കുത്തേറ്റ് യുവാവ് മരിച്ചു. 26കാരനായ അറബ് സ്വദേശിയാണ് കുത്തേറ്റ് മരിച്ചത്. മുറിയില്‍വെച്ച് മദ്യപിച്ചുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. മുറിയിലിരുന്ന് മദ്യപിച്ചതിന് പിന്നാലെ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ഇതേത്തുടര്‍ന്ന് പ്രതി കത്തിയെടുത്ത് കുത്തുകയുമായിരുന്നു. അക്രമം നടത്തിയ ഉടന്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. വിവരമറിഞ്ഞ സമീപവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്.
സംഭവസ്ഥലത്തെത്തിയ പൊലീസ്, കുത്തേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നയാളെ ഉടന്‍ അജ്മാന് ഖലീഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൃത്യം നടത്തി വീടുവിട്ട് ഇറങ്ങിപ്പോയ പ്രതിയെ പൊലീസ് 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

