Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡി​ജി​റ്റ​ൽ...

ഡി​ജി​റ്റ​ൽ നാ​ടോ​ടി​ക​ളു​ടെ​ പ്രി​യ ന​ഗ​ര​ങ്ങ​ളി​ൽ ദു​ബൈ ര​ണ്ടാമത്​

text_fields
bookmark_border
ഡി​ജി​റ്റ​ൽ നാ​ടോ​ടി​ക​ളു​ടെ​ പ്രി​യ   ന​ഗ​ര​ങ്ങ​ളി​ൽ ദു​ബൈ ര​ണ്ടാമത്​
cancel

ദു​ബൈ: ഡി​ജി​റ്റ​ൽ നാ​ടോ​ടി​ക​ൾ എ​ന്ന്​ വി​ളി​ക്ക​പ്പെ​ടു​ന്ന വി​ദൂ​ര​ങ്ങ​ളി​ൽ നി​ന്ന്​ ജോ​ലി​ചെ​യ്യു​ന്ന​വ​രു​ടെ ഇ​ഷ്​​ട ന​ഗ​ര​ങ്ങ​ളി​ൽ ദു​ബൈ​ക്ക്​ ര​ണ്ടാം സ്​​ഥാ​നം. ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്ന 'വ​ർ​ക്​ ഫ്രം ​എ​നി​വേ​ർ'​സൂ​ചി​ക​യി​ലാ​ണ്​ ഇ​ത്​ വ്യ​ക്​​ത​മാ​കു​ന്ന​ത്. ലോ​ക​ത്തെ 75പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ മെ​ൽ​ബ​ണാ​ണ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്.

വി​ദൂ​ര ജോ​ലി​ക്കാ​ർ​ക്ക്​ ഒ​രു​വ​ർ​ഷ​ത്തേ​ക്ക്​ വി​സ​യ​നു​വ​ദി​ക്കാ​നു​ള്ള തീ​രു​മാ​ന​മാ​ണ്​ ദു​ബൈ​യെ ര​ണ്ടാം സ്​​ഥാ​ന​ത്തേ​ക്ക്​ എ​ത്തി​ച്ച​ത്. സി​ഡ്​​നി, ട​ള്ളി​ൻ, ല​ണ്ട​ൻ, ടോ​ക്യോ, സിം​ഗ​പ്പൂ​ർ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളാ​ണ്​ ദു​ബൈ​ക്ക്​ പി​റ​കി​ലു​ള്ള​ത്. താ​മ​സ​സ്​​ഥ​ല​ത്തു നി​ന്ന്​ ജോ​ലി​ചെ​യ്യു​ന്ന​തി​ന്​ ഈ ​ന​ഗ​ര​ങ്ങ​ളി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ്​ സൂ​ചി​ക ത​യാ​റാ​ക്കി​യ​ത്. ​െച​ല​വ്, അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, നി​കു​തി, സ്വാ​ത​ന്ത്യം, സു​ര​ക്ഷ, ജീ​വി​ത​സാ​ഹ​ച​ര്യം എ​ന്നി​വ പ​ഠ​ന​ത്തി​ൽ പ​രി​ഗ​ണ​നീ​യ​മാ​യി.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് വി​ദൂ​ര ജോ​ലി'​ന്യൂ നോ​ർ​മ​ൽ'​ആ​കു​ന്ന ഘ​ട്ട​ത്തി​ൽ, ചി​ല രാ​ജ്യ​ങ്ങ​ൾ എ​വി​ടെ​നി​ന്നും ജോ​ലി എ​ന്ന​തി​നെ പി​ന്തു​ണ​ച്ച്​ നി​യ​മ​നി​ർ​മ്മാ​ണം ന​ട​ത്തു​ക​യും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​രു​ടെ ജീ​വി​ത​ശൈ​ലി​ക്ക് അ​നു​യോ​ജ്യ​മാ​യ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് താ​മ​സം മാ​റ്റാ​നു​ള്ള സാ​ധ്യ​ത തു​റ​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ട്ട നെ​സ്​​റ്റ്​​പി​ക്ക്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്​​ടോ​ബ​റി​ലാ​ണ്​ ദു​ബൈ ഇ​ത്ത​ര​ത്തി​ലൊരു പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. വി​ദൂ​ര ജോ​ലി​ക്കാ​ർ​ക്കും കു​ടും​ബ​ത്തി​നും ന​ഗ​ര​ത്തി​ൽ വ​ന്നു ക​ഴി​യാ​നും ജോ​ലി ചെ​യ്യാ​നും വി​സ അ​നു​വ​ദി​ച്ച​ത്​ അ​തി​െൻറ ഭാ​ഗ​മാ​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dear NATOs in Digital Dubai is the second largest city in the world
Next Story