Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രിയപ്പെട്ട...

പ്രിയപ്പെട്ട ജാസ്​മിന്​

text_fields
bookmark_border
പ്രിയപ്പെട്ട ജാസ്​മിന്​
cancel

1985സെപ്​റ്റംബർ അവസാനം മലപ്പുറം ജില്ലയിലെ എടവണ്ണ പോസ്​റ്റോഫീസിലേക്ക്​ ഒരു കത്ത്​ വന്നു. കത്തിലെ ഫ്രം വിലാസം കണ്ട്​ പോസ്​റ്റുമാനും പോസ്​റ്റുമാസ്​റ്ററുമടക്കം ഒന്നമ്പരന്നു. കത്ത്​ വന്നിരിക്കുന്നത്​ സാക്ഷാൽ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ്​ ഗാന്ധിയുടെ ഓഫീസിൽ നിന്നാണ്​. കത്ത്​ എ​ത്തേണ്ടത്​ 'ജാസ്​മിൻ' എന്ന വിലാസക്കാരിക്ക്​. കത്ത്​ സ്വീകരിക്കേണ്ട ആളെ കണ്ടപ്പോഴാണ്​ പേസ്​റ്റ്​മാൻ ശരിക്കും ഞെട്ടിയത്​. ഒരു എട്ടാം ക്ലാസുകാരി പെൺകുട്ടി. കത്തിൽ ഇങ്ങ​നെ പറയുന്നു 'പ്രിയ ജാസ്​മിൻ, നിങ്ങൾ സെപ്​റ്റംബർ 9ന്​ അയച്ച കത്തിന്​ പ്രധാനമന്ത്രിയുടെ നന്ദി. അദ്ദേഹം നിങ്ങൾ ഉന്നയിച്ച വിഷയങ്ങൾ കുറിച്ചുവെച്ചിട്ടുണ്ട്​.

അദ്ദേഹത്തി​െൻറ കുടുംബ ഫോ​ട്ടോ ലഭ്യമാകു​േമ്പാൾ താങ്കൾക്ക്​ അയച്ചു തരുന്നതാണ്​ '. രാഷ്​ട്രീയവും അതി​െൻറ സങ്കീർണതകളൊന്നും അറിയാത്ത പ്രായത്തിലാണ്​ ജാസ്​മിൻ​ രാജീവിന്​ കത്തയക്കുന്നത്​. രാജ്യത്തി​െൻറ ഉന്നത പദമേറ്റെടുത്ത നേതാവിനോട്​ എട്ടാംക്ലാസുകാരിക്ക്​ തോന്നിയ ആരാധന. കത്തയക്കാൻ ആലോചിക്കു​േമ്പാൾ വിലാസവും ഭാഷയും ഒന്നുമറിയുമായിരുന്നില്ല. ബിസിനസുകാരനായ പിതാവി​െൻറ അക്കൗണ്ടൻറായ സൈതലവിയാണ്​ ജാസ്​മിൻ മലയാളത്തിലെഴുതിയ കത്ത്​ ഇഗ്ലീഷിലാക്കിയത്​.To, Prime ministers office എന്ന വിലാസത്തിലേക്ക്​ കത്തയച്ചു. അന്ന്​ മനസിൽ തോന്നിയ വിവിധ വിഷയങ്ങൾ ചേർത്താണ്​ കത്തെഴുതിയതെന്ന്​ ജാസ്​മിൻ പറയുന്നു. മറുപടി പ്രതീക്ഷിച്ചതല്ല, എന്നാൽ താൻ പറഞ്ഞ കാര്യങ്ങൾ പ്രധാനമന്ത്രി ​ശ്രദ്ധിച്ചതായി അറിയിച്ച്​ മറുപടി വന്നത്​ ആഹ്ലാദം നിറച്ചു. പിന്നീട്​ വീണ്ടും വീണ്ടും കത്തുകളെഴുതി. ഒപ്പിട്ട ഫോ​ട്ടോ തന്നെ അയച്ചു.

രാജീവ്​ ഗാന്ധി അയച്ച കത്തുകളും ഫോ​ട്ടോയും നിധിപോലെ സൂക്ഷിക്കുകയാണ്​ ഇപ്പോഴും ജാസ്​മിൻ. കുട്ടിയായിരിക്കെ രാജീവിന്​ കത്തെഴുതിയെന്ന്​ പറയു​േമ്പാൾ പലരും വിശ്വസിച്ചിരുന്നില്ലെന്നും നിലവിൽ കുടുംബ സമേതം യു.എ.ഇയിൽ താമസിക്കുന്ന ജാസ്​മിൻ പറയുന്നു. രാജീവ്​ ഗാന്ധി 1991മെയ്​ 21ന്​ രാജീവ്​ കൊല്ലപ്പെട്ടപ്പോൾ പ്രിയപ്പെട്ടവരാരോ നഷ്​ടപ്പെട്ട വേദനയായിരുന്നു ജാസ്​മിന്​. മകൾക്ക്​ രാജീവിനോടുള്ള പ്രിയമറിയാവുന്ന പിതാവ്​ ആദ്യമൊന്നും ജാസ്​മിനോട്​ വിവരം പറഞ്ഞില്ല. സുഹൃത്തുക്കൾ പലരും ജാസ്​മിനെ ആശ്വാസ വാക്കുകളുമായി വിളിച്ചു. വിദ്യാർഥികാലത്ത്​ രാജീവിനെ കുറിച്ച എല്ലാ വാർത്തകളും എഴുത്തുകളും വായിക്കാറുണ്ടായിരുന്നു. ഹോസ്​റ്റൽ മുറിയുടെ ചുവരിൽ അദ്ദേഹത്തി​ന്‍റെ മനോഹര ചിത്രങ്ങളും സൂക്ഷിച്ചിരുന്നു.

രാജീവി​െൻറ രക്​തസാക്ഷിത്തത്തിന്​ 30ാം വർഷമാകു​േമ്പാൾ ഒരു കൊച്ചുപെൺകുട്ടിയുടെ കത്തിന്​ പോലും പരിഗണന നൽകിയ, യുവാക്കൾക്കും വിദ്യാർഥികൾക്കും ഏറെ പ്രതീക്ഷ പകർന്ന മികച്ച ഒരു നേതാവാണ്​ നിനവിലെത്തുന്നത്​. ത​െൻറ കുട്ടിക്കാലത്തെ, അല്ല ജീവിതത്തിലെ തന്നെ അഭിമാനമായ ആ കത്തുകൾ നിധിപോലെ സൂക്ഷിച്ചാണ്​ ജാസ്​മിൻ രാജീവ്​ സ്​മരണ നിലനിർത്തുന്നത്.​ ദുബൈ ഖിസൈസിൽ ഭർത്താവ്​ സാജിദ്​ മൂപ്പനും മൂന്നു മക്കൾക്കുമൊപ്പം കഴിയുകയാണ്​ പഴയ എട്ടാംക്ലാസുകാരി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:emaratDear Jasmine
Next Story