പ്രിയപ്പെട്ട ജലീൽ, റിഷിനും റിൻസിയും നിങ്ങൾക്കായി കാത്തിരിക്കുന്നു
text_fieldsജലീൽ
ദുബൈ: 'പ്രിയപ്പെട്ട അബ്ദുൽ ജലീൽ, നിങ്ങൾ യു.എ.ഇയിലുണ്ടെന്നറിയാം. നിങ്ങൾ വരുന്നതും കാത്ത് ഒരു കുടുംബം നാട്ടിലുണ്ട്. റിഷിനും റിൻസിക്കും അവരുടെ ഉപ്പയെ വേണം. ഹബീബക്ക് അവളുടെ ഭർത്താവിനെ കാണണം'... ഏഴ് മാസം മുൻപ് യു.എ.ഇയിൽ കാണാതായ തിരൂർ കുറ്റൂർ സ്വദേശി അബ്ദുൽ ജലീലിനായുള്ള കാത്തിരിപ്പിലാണ് കുടുംബം. ഷാർജയുടെ പലഭാഗങ്ങളിലായി ജലീലിനെ മിന്നായം പോലെ കണ്ടവരുണ്ടെങ്കിലും ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മുന്നിൽ വരാതെ നടക്കുകയാണയാൾ. എമിഗ്രേഷൻ രേഖകൾ പ്രകാരം ജലീൽ ഇപ്പോഴും യു.എ.ഇയിലുണ്ടെന്നാണ്വിവരം.
പതിറ്റാണ്ടിലേറെയായി യു.എ.ഇയിൽ ഹെൽപറായും വാച്ച്മാനായും ജോലി ചെയ്തിരുന്ന ജലീലിനെ കഴിഞ്ഞ ഫെബ്രുവരി 16നാണ് കാണാതായത്. നാട്ടിൽ പോയി തിരിച്ചെത്തിയ ശേഷം പെട്ടന്നൊരു ദിവസം കാണാതാവുകയായിരുന്നു. യു.എ.ഇയിലുള്ള ജ്യേഷ്ഠൻ കബീറും ഭാര്യാസഹോദരൻ ഷാഫിയും സുഹൃത്തുക്കളും പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ഷാർജയിലെ ചില ഷോപ്പുകളിൽ നിന്ന് ജലീൽ ഇറങ്ങിപ്പോകുന്നത് കണ്ടതായി ചിലർ പറഞ്ഞിരുന്നു. എന്നാൽ, ഈ ഭാഗങ്ങളിൽ അന്വേഷിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല.
ഭാര്യ ട്യൂഷൻ സെന്‍ററിൽ പോയി ലഭിക്കുന്ന വരുമാനത്തിലാണ് ജലീലിന്‍റെ കുടുംബം കഴിഞ്ഞുപോകുന്നത്. ജലീലിനെ കുറിച്ച് വിവരം ലഭിക്കുന്നവർക്ക് ബന്ധുക്കളുടെ നമ്പറിൽ ബന്ധപ്പെടാം. ഫോൺ: 055 484 4693 (കബീർ), 055 613 1298 (ഷാഫി).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

