മൃതദേഹത്തിന് ഇരട്ടി നിരക്ക്:
text_fieldsദുബൈ: ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് എയർ ഇന്ത്യ അമിത ചാർജ് ചുമത്തുന്നതു സംബന്ധിച്ച പരാതികൾ ശ്രദ്ധയിൽപ്പെട്ടുവെന്നും വിഷയം പഠിച്ച് പരിഹാരം കാണുമെന്നും ഇന്ത്യൻ വിദേശ കാര്യ സഹമന്ത്രി ജനറൽ വി.കെ. സിങ്. ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ ഒരുക്കിയ ചടങ്ങിലാണ് മന്ത്രി ഉറപ്പു നൽകിയത്. ആധാർ സംബന്ധിച്ച് പ്രവാസികൾക്കുള്ള ആശങ്കകൾക്കും പരിഹാരം കാണും.
റഫാൽ ആയുധ ഇടപാടിൽ നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ലെന്നും അതിനു മുൻപേ ഉയർത്തിവിടുന്ന ഉൗഹാപോഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും മന്ത്രി ന്യായീകരിച്ചു. അംബാനിക്ക് കരാർ നൽകാൻ ധാരണയായിട്ടില്ല. ഇതിനായി ചുരുക്കപ്പട്ടികയിൽ ചേർക്കപ്പെട്ട ഒരു കമ്പനി മാത്രമാണ് റിലയൻസെന്നും ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
