കാലതാമസമില്ലാതെ മൃതദേഹം എത്തിക്കാം
text_fieldsഷാര്‍ജ: വിദേശത്തുനിന്ന് എത്തുന്ന മൃതദേഹങ്ങളെ കുറിച്ച് 48 മണിക്കൂര്‍ മുമ്പെങ്കിലും ഇന ്ത്യന്‍ വിമാനത്താവളങ്ങളിലെ ഹെല്‍ത്ത് ഓഫിസറെ അറിയിച്ചിരിക്കണമെന്ന എയര്‍ ഇന്ത്യയു ടെ വിചിത്രമായ സര്‍ക്കുലര്‍ ഇനി ഒരിക്കലും പൊങ്ങിവരുകയില്ലെന്നും കോടതി വിധി പ്രവാ സികൾക്ക് അവകാശപ്പെട്ടതാണെന്നും ഇതിനായി കോടതിയില്‍ പോരാടിയ കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശിയും സുപ്രീംകോടതി അഭിഭാഷകനുമായ അഡ്വ. ജോസ് എബ്രഹാം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഇനി മുതൽ വിദേശത്തെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം തടസ്സങ്ങള്‍ കൂടാതെ നാട്ടിലെത്തിക്കാന്‍ സാധിക്കും. പ്രവാസി ലീഗല്‍ സെല്‍ ഡല്‍ഹി ഹൈകോടതിയില്‍ സമര്‍പ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് വിധി. വിദേശങ്ങളില്‍ പകര്‍ച്ചവ്യാധികളോ മറ്റോ ഉണ്ടായിട്ടുണ്ടോ അതുമൂലമാണോ വ്യക്തിക്ക് മരണം സംഭവിച്ചത് തുടങ്ങിയ കാര്യങ്ങൾ മുന്‍കൂട്ടി അറിയാനെന്ന പേരിലാണ് 2017ല്‍ എയര്‍ ഇന്ത്യ, 1954ലെ ചട്ടം വീണ്ടും ഉയര്‍ത്തികൊണ്ടുവന്നത്. കോഴിക്കോട്, ഗോവ വിമാനത്താവളങ്ങളില്‍ എത്തിയ മൃതദേഹങ്ങള്‍ തടഞ്ഞുവെക്കാന്‍ വരെ കാരണമായത് ഈ വിചിത്ര സര്‍ക്കുലറായിരുന്നു. വിദേശത്ത് പകര്‍ച്ചവ്യാധി മൂലം ഒരാള്‍ മരിച്ചാല്‍ എംബാമിങ് പോലുള്ള കാര്യങ്ങള്‍ നടക്കുകയോ മൃതദേഹം നാട്ടിലേക്ക് അയക്കുകയോ ചെയ്യില്ല എന്നിരിക്കെ മൃതദേഹം എത്തുന്നതിന് 48 മണിക്കൂര്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്യണമെന്ന വാദം അക്കാലത്തുതന്നെ സ്റ്റേ ചെയ്തിരുന്നു.
എന്നിട്ടും ചില വിമാനത്താവളങ്ങള്‍ അത് ചെവികൊള്ളാത്തത് കാരണമാണ് വിമാനത്താവളങ്ങളില്‍ മൃതദേഹങ്ങള്‍ തടഞ്ഞുവെക്കാന്‍ കാരണമായത്. 1954ലെ ചട്ടം 43 പരിഷ്കരിച്ച് കോടതിവിധി പുറപ്പെടുവിച്ചതോടെ വിദേശത്തെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ മുറക്കുതന്നെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കാന്‍ സാധിക്കും. പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കുകാണാന്‍ കണ്ണീരോടെ കാത്തിരിക്കുന്നവരെ നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിക്കുന്ന തരത്തിലാണ് ഈ വിധിയെ പ്രവാസികള്‍ കാണുന്നത്. 2017ല്‍ എയര്‍ ഇന്ത്യക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നവരാണ് പ്രവാസികളെന്നും ജോസ് എബ്രഹാം പറഞ്ഞു. 12 വര്‍ഷമായി സുപ്രീംകോടതിയില്‍ പ്രവര്‍ത്തിക്കുന്ന ജോസ് എബ്രഹാം ഒരു മാസം മുമ്പാണ് ഷാര്‍ജയില്‍ ഫ്രാന് ഗള്‍ഫ് ലീഗല്‍ കണ്സള്ട്ടൻറിന് തുടക്കമിട്ടത്. ഭാര്യ ഷിന്ദു. മക്കള്‍: അബ്നെർ, അബ്നേയ, അബ്രേം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
