Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെട്ടിടത്തിൽ നിന്ന്​...

കെട്ടിടത്തിൽ നിന്ന്​ വീ​ണു​മ​രി​ച്ച വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും

text_fields
bookmark_border
റൂ​ബ​ന്‍ പൗ​ലോ​സ്
cancel
camera_alt

റൂ​ബ​ന്‍ പൗ​ലോ​സ്

അ​ജ്‌​മാ​ൻ: അ​ജ്മാ​നി​ല്‍ കെ​ട്ടി​ട​ത്തി​ല്‍നി​ന്ന് വീ​ണ് മ​രി​ച്ച കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി റൂ​ബ​ന്‍ പൗ​ലോ​സി​ന്‍റെ (സ​ച്ചു- 17) മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക​യ​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. അ​ജ്മാ​ന്‍ ഗ്ലോ​ബ​ല്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ് സ​ച്ചു. ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്‌​സി​ന​ടു​ത്ത് ആ​റു​നി​ല കെ​ട്ടി​ട​ത്തി​ലെ ആ​റാം നി​ല​യി​ല്‍നി​ന്നാ​യി​രു​ന്നു സ​ച്ചു വീ​ണ​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചു​മ​ണി​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം കെ​ട്ടി​ട​ത്തി​നു താ​ഴെ ക​ണ്ടെ​ത്തി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച് മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ള്‍ യു.​എ.​ഇ​യി​ലെ സ​ലാം പാ​പ്പി​നി​ശ്ശേ​രി, നി​ഹാ​സ് ഹാ​ഷിം തു​ട​ങ്ങി​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നി​യ​മ​ന​ട​പ​ടി​ക​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും എ​ത്ര​യും വേ​ഗം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും സ​ലാം പാ​പ്പി​നി​ശ്ശേ​രി അ​റി​യി​ച്ചു.

അ​ജ്​​മാ​ൻ പൊ​ലീ​സാ​ണ്​ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ വി​വ​രം ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​ത്. മ​രി​ക്കു​ന്ന​തി​ന് ത​ലേ​ന്ന് രാ​ത്രി ഷാ​ർ​ജ സെ​ന്‍റ്​ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ൽ കൊ​യ്ത്തു​ത്സ​വ​ത്തി​ൽ റൂ​ബ​ൻ കു​ടും​ബ​ത്തോ​ടൊ​പ്പം പ​ങ്കെ​ടു​ത്ത​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. അ​ജ്‌​മാ​നി​ൽ സം​രം​ഭ​ക​നാ​യ പൗ​ലോ​സ് ജോ​ർ​ജി​ന്‍റെ​യും ദു​ബൈ അ​ൽ ത​വാ​റി​ൽ ന​ഴ്‌​സാ​യ ആ​ശ പൗ​ലോ​സി​ന്‍റെ​യും മ​ക​നാ​ണ്. വി​ദ്യാ​ർ​ഥി​നി​ക​ളാ​യ രൂ​ത്ത് സൂ​സ​ൻ പൗ​ലോ​സ്, റു​ബീ​ന സൂ​സ​ൻ പൗ​ലോ​സ് എ​ന്നി​വ​ർ സ​ഹോ​ദ​രി​ക​ളാ​ണ്. സം​സ്‌​കാ​രം നാ​ട്ടി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dead bodyStudentGlobal India School
News Summary - Dead body of the student who fell from the building will reach the home town
Next Story