ഇന്ത്യ കാണണം, കേരളത്തിെൻറ കരുതൽ
text_fieldsദുബൈ: കോവിഡ് പ്രതിരോധത്തിെൻറ കേരള മോഡൽ ലോകമെങ്ങും ചർച്ചയാകുേമ്പാൾ പ്രവാസി കളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിലും മാതൃക തീർക്കുകയാണ് കേരളം. മറ്റ് സംസ ്ഥാനങ്ങൾ തങ്ങളുടെ നാട്ടുകാരുടെ മൃതദേഹങ്ങൾക്കുനേരെ മുഖം തിരിച്ചുനിൽക്കുേമ്പാ ൾ യു.എ.ഇയിൽനിന്ന് മാത്രം കേരളം നാട്ടിലെത്തിച്ചത് ഇരുപതോളം പ്രവാസികളുടെ മൃതദേ ഹങ്ങൾ. എന്നാൽ, മറ്റ് സംസ്ഥാനങ്ങളിലെ ഒരു മൃതദേഹംപോലും യു.എ.ഇയിൽനിന്ന് കൊണ്ടുപോയിട്ടില്ല. ഇത്തരത്തിൽ 50ഒാളം മൃതദേഹങ്ങൾ യു.എ.ഇയിലെ മോർച്ചറികളിലുണ്ട്.
കേരള സർക്കാറിെൻറയും മലയാളി സാമൂഹിക പ്രവർത്തകരുടെയും പ്രയത്നത്തിെൻറ ഫലമായി ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിെൻറയും സഹകരണത്തോടെയാണ് ഇൗ ഉദ്യമം തുടർന്നുകൊണ്ടിരിക്കുന്നത്. മറ്റ് ഗൾഫ് രാജ്യങ്ങളിലും സമാനമായ അവസ്ഥയാണ്. ഒമാനിൽനിന്ന് ഡൽഹി വഴി യു.പി സ്വേദശിയുടെ മൃതദേഹവും ഖത്തറിൽനിന്ന് ചെന്നൈ വഴി കോയമ്പത്തൂർ സ്വദേശിയുടെ മൃതദേഹവും എത്തിച്ചതാണ് ഇതിന് അപവാദം. ഒമാനിൽ നിന്ന് മൃതദേഹം എത്തിക്കാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരെൻറ ഇടപെടൽ ഉണ്ടായിരുന്നു.
നാട്ടിൽനിന്ന് ചരക്കുമായെത്തുന്ന വിമാനങ്ങളിലാണ് കേരളത്തിലേക്ക് മൃതദേഹം എത്തിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലേക്കും ഇത്തരത്തിൽ കാർഗോ വിമാനങ്ങൾ പറക്കുന്നുണ്ട്. സാമൂഹിക പ്രവർത്തകർ ഇടപെട്ട് മൃതദേഹം എത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വിമാനത്താവളങ്ങൾ അനുമതി നിഷേധിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി 50ഒാളം അപേക്ഷകൾ ഉത്തരമില്ലാതെ കെട്ടിക്കിടക്കുന്നുണ്ട്. കേരളത്തിലും ചില ഉദ്യോഗസ്ഥരുടെ ഇടപെടൽമൂലം മൃതദേഹം എത്തിക്കുന്നത് വൈകിയെങ്കിലും ഉന്നത ഇടപെടലിനെ തുടർന്ന് പിന്നീട് അനുമതി ലഭിച്ചു.
ഇതിനിടെ, ഒമാനിൽ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം ബംഗളൂരു വഴി കേരളത്തിൽ എത്തിച്ചു. കൊൽക്കത്ത പോലുള്ള സ്ഥലങ്ങളിലേക്ക് കാർഗോ വിമാനം പോകുന്നില്ല. ഇത്തരം നഗരങ്ങളിലേക്കുള്ള മൃതദേഹങ്ങൾ മറ്റ് സ്ഥലങ്ങളിൽ എത്തിക്കാനുള്ള ഇടപെടലും അനിവാര്യമാണ്. പ്രവാസികളുടെ മൃതദേഹങ്ങൾക്ക് അനുമതി നൽകാൻ എല്ലാ വിമാനത്താവളങ്ങൾക്കും കേന്ദ്ര സർക്കാർ നിർദേശം നൽകിയാൽ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നും കേരള സർക്കാറും നോർക്കയും മന്ത്രി കെ.ടി. ജലിൽ ഉൾപ്പെടെയുള്ളവരും ഇക്കാര്യത്തിൽ വളരെയേറെ സഹായം ചെയ്തെന്നും സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
