Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൊയ്​തുക്ക...

മൊയ്​തുക്ക ചോദിക്കുന്നു-പ്രവാസിയുടെ മൃതദേഹം നാട്ടിൽ മറവു ചെയ്യണമെന്ന നിർബന്ധം വേണോ?

text_fields
bookmark_border
മൊയ്​തുക്ക ചോദിക്കുന്നു-പ്രവാസിയുടെ മൃതദേഹം നാട്ടിൽ മറവു ചെയ്യണമെന്ന നിർബന്ധം വേണോ?
cancel

ദുബൈ: ജനനവും മരണവുമൊന്നും നമ്മുടെ കയ്യിലല്ല, അതി​​​െൻറ സമയവും സ്​ഥലവുമൊന്നും നമുക്കറിഞ്ഞു കൂടാ, പ്രവാസ ഭൂമിയിൽ മരിച്ചവരുടെ ഭൗതിക ശരീരങ്ങൾ ഏറെ ദിവസമെടുത്ത്​ ​​​​​ക്ലേശകരമായി നാട്ടിലെത്തിച്ച്​ അടക്കം ചെയ്യണമോ എന്ന കാര്യത്തിൽ പുനരാലോചനക്ക്​ സമയമായി. പറയുന്നത്​ എരഞ്ഞോളി ഗ്രാമപഞ്ചായത്ത്​ മുൻ അംഗം  പി.പി. മൊയ്​തു. ഇതു പറയാൻ ഇൗ തലശ്ശേരിക്കാരനാരെന്നും മരിച്ചവരുടെ ബന്ധുക്കളുടെ വേദനയെക്കുറിച്ച്​ ഇയാൾക്ക്​ എന്തറിയാം എന്നുമാണ്​ ചോദ്യമെങ്കിൽ നാലായിരത്തിലേറെ മനുഷ്യരുടെ പല അവസ്​ഥയിലുള്ള മൃതദേഹങ്ങൾ ക​ണ്ടെടുക്കുകയും സംസ്​കരിക്കുകയും ചെയ്​ത മൊയ്​തുക്കയോളം ഇതു പറയാൻ അർഹതയാർക്കുണ്ട്​ എന്നതാണ്​ ഉത്തരം.

29 വർഷമായി നേരം പുലർന്നാലുടൻ തലശ്ശേരി സർക്കാർ ആശുപത്രി പരിസരത്ത്​ ഇദ്ദേഹമുണ്ടാവും. ചി​​ലപ്പോൾ കോഴിക്കോട്​, പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രികളുടെ വരാന്തയിലും.^മരുന്നിന്​ പണം തികയാതെ ഏങ്ങലടിച്ചു നിൽക്കുന്നവർക്ക്​ അതു സ്വരൂപിക്കാൻ, ഒാപ്പറേഷന്​ ആവശ്യമുള്ളവർക്കായി രക്​തം സംഘടിപ്പിക്കാൻ, അജ്​ഞാത മൃതദേഹങ്ങൾ സംസ്​കരിക്കാൻ, അസ്വാഭാവിക മരണങ്ങളുണ്ടായാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഉറ്റവർക്കെത്തിക്കാൻ എന്നിങ്ങനെ ഒാരോ മനുഷ്യാത്​മാവിനും ആത്​മമിത്രമായി ഒപ്പമുണ്ടാവും.

പതിറ്റാണ്ടുകൾക്ക്​ മുൻപ്​ വസൂരി പടർന്നു പിടിച്ച കാലത്ത്​ ഉറ്റവർ പോലും ശുശ്രൂഷിക്കാൻ ഭയന്ന രോഗികൾക്ക്​ ചികിത്സയെത്തിക്കാനും മരണപ്പെട്ടവരെ സംസ്​കരിക്കാനും മുന്നിൽ നടന്ന കെ.പി.ശേഖരേട്ടനാണ്​ സേവന രംഗത്തേക്ക്​ വഴികാണിച്ചത്​. തലശ്ശേരിയിൽ ട്രെയിൻ അപകടമുണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിന്​ പുറപ്പെട്ട കെ.പി.ശേഖരനൊപ്പം തിരുവങ്ങാട്​ സ്​പോർട്ടിങ്​ യൂത്ത്​ ലൈബ്രററി പ്രവർത്തകനായ മൊയ്​തുവും ചേർന്നു. അതിൽ പിന്നെ വേദനയുടെ കാഴ്​ചകൾ മാത്രം വേതനമായി ലഭിക്കുന്ന ഇൗ സേവനമായി ജീവിത ദൗത്യം.

രോഗികളോ മരിച്ചവരു​ടെ ബന്ധുക്കളോ മാത്രമല്ല, ഡോക്​ടർമാരും പൊലീസ്​ ഉദ്യോഗസ്​ഥരും ജനപ്രതിനിധികളും രാഷ്​ട്രീയ നേതാക്കളുമെല്ലാം ഇത്തരം ആവശ്യങ്ങൾക്കെല്ലാം ആദ്യം വിളിക്കുക മൊയ്​തുവിനെയാണ്​. സി.പി.എം പ്രതിനിധിയായി കഴിഞ്ഞ കുറി ഗ്രാമപഞ്ചായത്തംഗമായ  ഇദ്ദേഹം ഇനിഷ്യേറ്റിവ്​ ഫോർ റിഹാബിലിറ്റേഷൻ ആൻറ്​ പാലിയേറ്റിവ്​ കെയർ (​െഎ.ആർ.പി.സി) എന്ന കൂട്ടായ്​മയുടെ സജീവ പ്രവർത്തകനാണ്​. സാമൂഹിക പ്രവർത്തനം വരുമാന മാർഗമാക്കരുതെന്ന്​ കണിശമായി വിശ്വസിക്കുന്ന ഇയാൾ വൈകുന്നേരങ്ങളിൽ ടെക്​സ്​റ്റൈൽ സ്​ഥാപനങ്ങളുടെ കലക്​ഷൻ ജോലി  നടത്തിയാണ്​ ജീവിതമാർഗം കണ്ടെത്തുന്നത്​. 

യൗവനാരംഭത്തിൽ പ്രവാസിയാവാൻ ആഗ്രഹിച്ചെങ്കിലും നാട്ടിലെ പ്രയാസികൾക്കൊപ്പം ജീവിതം തുടർന്നതോടെ ഗൾഫ്​ സ്വപ്​നം മറന്നു. കേരള ക്രിക്കറ്റി​​​െൻറ വളർത്തു തൊട്ടിലായ തലശ്ശേരിയിലെ മിടുക്കൻ ​ക്രിക്കറ്ററായിരുന്ന ഇദ്ദേഹം   നാട്ടുകാരായ കായിക^സാമൂഹിക പ്രവർത്തകരുടെ ക്ഷണം സ്വീകരിച്ചാണ്​ ഇപ്പോൾ യു.എ.ഇ സന്ദർശനത്തിനെത്തിയത്​. പ്രവാസികളുടെ മൃതദേഹം ഇറച്ചിതൂക്കുന്നതു പോലെ തൂക്കി പണം വാങ്ങി നാട്ടിലേക്കയക്കുന്ന സ​മ്പ്രദായത്തോട്​ അദ്ദേഹത്തിന്​ വിയോജിപ്പുണ്ട്​. പ്രിയപ്പെട്ടവർക്ക്​ അവസാനമായൊന്നു കാണാനാകും എന്ന എന്ന വൈകാരിക തയുണ്ടെങ്കിൽ പോലും  കാലതാമസവും പ്രയാസവും വരുത്താതെ അതാതിടങ്ങളിൽ സംസ്​കരിക്കാനാകുമെങ്കിൽ നല്ലതാണെന്നാണ്​ അഭിപ്രായം. 

നമ്മുടെ നാട്ടിലെ യുവതലമുറയെ കാർന്നു തിന്നുന്ന ലഹരി വിപത്തിനെതിരെ ഒാരോ പ്രവാസിയും ജാഗ്രതപാലിക്കണമെന്നും മൊയ്​തു ഒാർമപ്പെടുത്തുന്നു. ഒട്ടനവധി അക്രമങ്ങൾക്കും ആത്​മഹത്യകൾക്കും കുടുംബങ്ങളുടെ തകർച്ചക്കും മയക്കുമരുന്ന്​ വ്യാപനം കാരണമാവുന്നുണ്ട്​. വാഹനാപകട മരണങ്ങളാണ്​ മറ്റൊരു വേദന. കഴിഞ്ഞ നോമ്പുകാലത്തു മാത്രം ഒരു ഗ്രാമത്തിൽ അഞ്ചു ചെറുപ്പക്കാരാണ്​ വാഹനാപകടത്തിൽ മരിച്ചത്​. ഇത്രയേറെ വർഷ​െത്ത അനുഭവ പരിചയമുണ്ടെങ്കിലും കുഞ്ഞുങ്ങളുടെയും യുവാക്കളുടെയും   മൃതദേഹങ്ങൾ സംസ്​കരിക്കു​േമ്പാൾ മനസ്​ വിങ്ങിപ്പോകാറുണ്ടെന്നും നാടി​െന നല്ല നാളെയിലേക്ക്​ നയിക്കേണ്ട ചെറുപ്പക്കാരാണ്​ അകാലത്തിൽ പൊലിയുന്നതെന്നും അദ്ദേഹം വേദനയോടെ പറയുന്നു. ഫോൺ: 0526341921. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dead bodygulf newsmalayalam newshome ground
News Summary - dead body-gulf-home ground-gulf news
Next Story